ന്യൂഡൽഹി: ബോളിവുഡ് താരം കങ്കണ റണവാത്തിനെ സ്വാതന്ത്ര്യ സമര നേതാവ് ഭഗത് സിങ്ങിനോട് ഉപമിച്ച് തമിഴ് താരം വിശാൽ. എന്തെങ്കിലും ശരിയല്ലെന്ന് കാണുേമ്പാൾ സർക്കാരിനെതിരെ സംസാരിക്കാൻ മാതൃക കാണിച്ചതിെൻറ ഉദാഹരണമാണ് കങ്കണയുടേതെന്നും വിശാൽ ട്വീറ്റ് ചെയ്തു.
'നിങ്ങളുടെ ധൈര്യത്തിന് ആശംസകൾ നേരുന്നു. ശരിയും തെറ്റും എന്താണെന്ന് പറയാൻ നിങ്ങൾ രണ്ടുതവണ ചിന്തിച്ചിട്ടില്ല. ഇതു നിങ്ങളുടെ സ്വകാര്യ പ്രശ്നം മാത്രമല്ല, സർക്കാറിെൻറ കോപത്തിന് ഇരയാകുേമ്പാഴും ശക്തമായി നിങ്ങൾ നിന്നു, അത് വലിയ മാതൃക കൂടി കാണിച്ചുതന്നു. 1920ൽ ഭഗത് സിങ് ചെയ്തതും ഇതുതന്നെ'-വിശാൽ കുറിച്ചു.
വിവിധ വിഷയങ്ങളിൽ നിരന്തരം അഭിപ്രായം പങ്കുവെക്കുന്ന താരമാണ് വിശാൽ. ജെല്ലിക്കെട്ട് നിരോധന വിഷയത്തിൽ പ്രതികരിച്ചതിൽ അടക്കം താരം വൻ പ്രതിഷേധത്തിനും വിമർശനത്തിനും ഇരയായിരുന്നു.
അതേസമയം കങ്കണ റണാവത്തിെൻറ ബാന്ദ്രയിലെ ഓഫിസ് കെട്ടിടം പൊളിക്കുന്നത് ബോംബെ ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. കങ്കണയുടെ പരാതിയിൽ വിശദീകരണം നൽകാനും ബ്രിഹാൻ മുംബൈ കോർപറേഷനോട് കോടതി ആവശ്യപ്പെട്ടു. കങ്കണയുടെ കെട്ടിടം നിർമിച്ചത് അനധികൃതമായാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.എം.സി പൊളിക്കൽ നടപടി തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.