‘അമ്മ’യിൽ അംഗത്വം ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി

കൊച്ചി: സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ അംഗത്വത്തിന്​ അപേക്ഷ നൽകി നടൻ ശ്രീനാഥ് ഭാസി. അമ്മ ഓഫിസിലെത്തി അംഗത്വ അപേക്ഷ അദ്ദേഹം കൈമാറി. എക്‌സിക്യൂട്ടിവ്​ കമ്മിറ്റിയുടെ അനുമതിക്ക് ശേഷമേ അപേക്ഷ സ്വീകരിക്കൂ.

നിര്‍മാതാവുമായി ഒപ്പുവെക്കുന്ന കരാറില്‍ അമ്മയുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉണ്ടാകണമെന്നും അല്ലാത്ത അഭിനേതാക്കളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ബാധ്യതയില്ലെന്നും സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് ശ്രീനാഥ് അംഗത്വത്തിന് അപേക്ഷിച്ചത്.

നടൻമാരായ ശ്രീനാഥ് ഭാസിയുമായും ഷെയിൻ നിഗമുമായും നിസ്സഹകരിക്കുമെന്ന് ചലച്ചിത്ര സംഘടനകൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് വിവിധ സിനിമാ സംഘടനാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കുകയായിരുന്നു.

ഇരുവർക്കുമെതിരെ നിരവധി പരാതികൾ ലഭിച്ചെന്നും ‘അമ്മ’ പ്രതിനിധികൾകൂടി ഉൾപ്പെട്ട യോഗത്തിലാണ് വിലക്കാൻ തീരുമാനിച്ചതെന്നുമായിരുന്നു ഭാരവാഹികൾ പറഞ്ഞത്. ഇതിനു പിന്നാലെയാണ് ശ്രീനാഥ് ഇപ്പോൾ ‘അമ്മ’യിൽ അംഗത്വത്തിന്​ അപേക്ഷ നൽകിയിരിക്കുന്നത്.

Tags:    
News Summary - sreenath bhasi asking for membership in 'Amma'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.