രാജ്യത്തിന് അകത്ത് മാത്രമല്ല പുറത്തും നിരവധി ആരാധകരുള്ള താരമാണ് ഷാറൂഖ് ഖാൻ. ഇന്ത്യക്ക് പുറത്തും കിങ് ഖാന്റെ ചിത്രങ്ങൾക്ക് മികച്ച സ്വീകാര്യത ലഭിക്കാറുണ്ട്. 2018 ൽ പുറത്തിറങ്ങിയ സീറോക്ക് ശേഷം ബോളിവുഡിൽ നിന്ന് നടൻ ഒരു ഇടവേള എടുത്തിരുന്നു. നീണ്ട അഞ്ച് വർഷങ്ങൾക്ക് ശേഷം, 2023ലാണ് കിങ് ഖാൻ തിരിച്ചെത്തിയത്. അത് വെറും മടങ്ങി വരവായിരുന്നില്ല. പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങളും സൂപ്പർ ഹിറ്റായിരുന്നു. പോയ വർഷം 2600 കോടിയാണ് എസ്. ആർ.കെയുടെ മൂന്ന് ചിത്രങ്ങൾ ചേർന്ന് സമാഹരിച്ചത്.
ഷാറൂഖ് ഖാൻ ബോളിവുഡിൽ സജീവമാകുമ്പോൾ തന്നെ കൈപിടിച്ച് ഉയർത്തിയ പ്രേക്ഷകരോട് നന്ദി പറയുകയാണ് താരം. ഡങ്കി സിനിമയുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിലാണ് മനസ് തുറന്നത്.'കഴിഞ്ഞ 33 വർഷമായി ഞാൻ ജോലി ചെയ്യുന്നു. പിന്നീട് സിനിമയിൽ നിന്ന് ഒരു വലിയ ഇടവേള എടുത്തു. സാധാരണഗതിയിൽ നിങ്ങൾക്ക് ഇത് അൽപം പരിഭ്രമം ഉണ്ടാക്കിയേക്കാം. നല്ല സിനിമ കിട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു.
ഇതിന് മുൻപ് ഞാൻ ചെയ്തിരുന്ന കുറച്ച് ചിത്രങ്ങൾ പ്രതീക്ഷിച്ചത് പോലെ ശ്രദ്ധിക്കപ്പെട്ടില്ല. ആ സമയത്ത്, നല്ല ചിത്രങ്ങൾ ചെയ്യുന്നില്ലെന്ന് എനിക്ക് തന്നെ തോന്നി. എന്റെ സിനിമകൾ ആളുകൾ സ്നേഹിച്ചിരുന്നു. രാജ്യത്തിനകത്തുള്ളവരും പുറത്തുളളവരും എന്റെ ചിത്രങ്ങൾ ഹൃദയത്തിലേറ്റി. അവർ തിരിച്ചു വിളിച്ചു. അപ്പോൾ എനിക്ക് മനസിലായി ഞാൻ ചെയ്യുന്നത് ശരിയാണെന്നും അത് തുടർന്നുകൊണ്ടേയിരിക്കണമെന്ന്- ഷാറൂഖ് പറഞ്ഞു.
2023 ൽ പത്താൻ', 'ജവാൻ', 'ഡങ്കി' എന്നിങ്ങനെ മൂന്ന് ചിത്രങ്ങളാണ് ഷാറൂഖ് ഖാന്റേതായി റിലീസ് ചെയ്തത്. ഈ മൂന്ന് ചിത്രങ്ങളും വൻ വിജയമായിരുന്നു. 2024 ഇതുവരെ പുതിയ ചിത്രങ്ങളൊന്നും ഷാറൂഖ് ഖാൻ പ്രഖ്യാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.