ജാതി വ്യവസ്ഥയെ ട്രോളുകയായിരുന്നു 'മധുര മനോഹര മോഹ'ത്തിലൂടെ ചെയ്തതെന്ന് സംവിധായിക സ്റ്റെഫി സേവ്യര്‍.ഇതൊരു ജാതി രാഷ്ട്രീയം പറയുന്ന ചിത്രമല്ലെന്നും സ്റ്റെഫി പ്രസ് മീറ്റിൽ വ്യക്തമാക്കി.
"സമൂഹത്തില്‍ ഇന്നും ജാതിവ്യവസ്ഥ നിലനില്‍ക്കുന്നുണ്ട് എന്നത് സത്യമാണ്. പക്ഷേ ഇതൊരു ജാതി പൊളിറ്റിക്സ് പറയുന്ന സിനിമയല്ല. ഭക്ഷണം കഴിക്കുന്ന പാത്രങ്ങളില്‍പ്പോലും പലയിടങ്ങളിലും വിവേചനം കാണാം. ഇത്തരത്തിലുള്ള ജാതിവ്യവസ്ഥയെ ഒരു സറ്റയര്‍ രൂപത്തില്‍ കഥക്ക് ഒത്തുപോകുന്ന രീതിയില്‍ ചെറിയ രീതിയില്‍ 'ട്രോളാനാണ്' ഞങ്ങള്‍ ശ്രമിച്ചിരിക്കുന്നത്'-സ്റ്റെഫി പറഞ്ഞു.
പ്രസ് മീറ്റില്‍ സംവിധായികയ്ക്കൊപ്പം നിര്‍മ്മാതാവും, തിരക്കഥാകൃത്തുക്കളായ ജയ് വിഷ്ണു, മഹേഷ് ഗോപാല്‍ എന്നിവരും, എഡിറ്റര്‍ മാളവികയും, താരങ്ങളായ സൈജു കുറുപ്പ്, രജിഷാ വിജയന്‍, ആര്‍ഷ ബൈജു, അല്‍താഫ് സലിം എന്നിവരും, സംഗീതസംവിധായകന്‍ ജിബിന്‍ ഗോപാലും പങ്കെടുത്തിരുന്നു.
ബുള്ളറ്റ് ഡയറീസ് എന്ന് ചിത്രത്തിന് ശേഷം B3M ക്രിയേഷന്‍സ് നിര്‍മ്മിച്ച ചിത്രം എഴുതിയിരിക്കുന്നത് മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ്. ചന്ദ്രു സെല്‍വരാജാണ് ചിത്രത്തിന്റെ ക്യാമറ. ചിരിയുടെ പശ്ചാത്തലത്തിൽ ഒരു മുഴുനീള എന്റർടൈൻമെന്റാണ് സ്റ്റെഫിയും സംഘവും ഒരുക്കിയിരിക്കുന്നത്.
ഹൃദയം, മൈക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹിഷാം അബ്ദുള്‍വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. നവാഗതനായ ജിബിന്‍ ഗോപാലാണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും പ്രൊമോ സോങ്ങും ഒരുക്കിയിരിക്കുന്നത്. വിജയരാഘവന്‍, ബിന്ദു പണിക്കര്‍, അല്‍ത്താഫ് സലിം, ബിജു സോപാനം, ആര്‍ഷ ബൈജു, സുനില്‍ സുഖദ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.