ന്യൂഡൽഹി: ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസിൽ ആര്യൻ ഖാന് ജാമ്യം ലഭിച്ചതിന് പിന്നാലെ കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ച് സഹോദരി സുഹാന ഖാൻ. പിതാവ് ഷാരൂഖ് ഖാനും ആര്യനും ഒപ്പമുള്ള ചിത്രങ്ങളാണ് സുഹാന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. 'ഐ ലവ് യു' എന്ന ഒറ്റ വാചകത്തിൽ സഹോദരനോടുള്ള സ്നേഹം സുഹാന അറിയിച്ചു. കുട്ടിക്കാലത്തെ നാലുു ചിത്രങ്ങളുടെ കൊളാഷാണ് 23കാരിയായ സുഹാന പങ്കുവെച്ചത്.
മണിക്കൂറിനുള്ളിൽ രണ്ടുലക്ഷത്തോളം പേരാണ് സുഹാനയുടെ പോസ്റ്റ് ലൈക് ചെയ്തത്. വ്യാഴാഴ്ചയാണ് ആര്യൻ ഖാന് കേസിൽ ജാമ്യം ലഭിച്ചത്. 26 ദിവസമായി ആർതർ റോഡ് ജയിലിലായിരുന്നു ആര്യൻ. സുഹൃത്ത് അർബാസ് മർച്ചൻറിനും മോഡൽ മൂൺമൂൺ ധമേച്ചക്കും ബോംബെ ഹൈകോടതി ജാമ്യം നൽകി.
ഒറ്റവാക്കിൽ ജാമ്യം അനുവദിച്ച ജസ്റ്റിസ് നിതിൻ സാംബ്രെയുടെ സിംഗിൾബെഞ്ച് പൂർണ ഉത്തരവ് വെള്ളിയാഴ്ച വൈകീട്ട് പുറത്തുവിടും. വൈകീട്ട് അഞ്ചിന് മുമ്പ് ഉത്തരവ് കൈപ്പറ്റാനായാൽ വെള്ളിയാഴ്ച ആര്യന് ജയിൽ മോചിതനാകാം. അല്ലെങ്കിൽ ശനിയാഴ്ച വരെ കാത്തിരിക്കണം.
രണ്ടു വർഷമായി ആര്യൻ മയക്കുമരുന്ന് ഉപയോഗിക്കുന്നതായും അന്താരാഷ്ട്ര റാക്കറ്റുമായി വലിയ അളവ് മയക്കുമരുന്നിനെ കുറിച്ച് ചർച്ച ചെയ്തതായും നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) വാദിച്ചു. ആര്യനിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയില്ലെങ്കിലും സുഹൃത്ത് അർബാസിെൻറ കൈവശമുള്ളത് ആര്യന് അറിയാമായിരുന്നു. അത് തങ്ങൾക്ക് യാത്രക്കിടെ പുകക്കാനുള്ളതാണെന്ന് ഇരുവരും സമ്മതിച്ചതാണ്. അറസ്റ്റിലായ എട്ടു പേർക്ക് പരസ്പരം അറിയാം. അതിനാൽ ഗൂഢാലോചനയുണ്ട്. എല്ലാവരിൽ നിന്നുമായി കണ്ടെത്തിയ മയക്കുമരുന്ന് എല്ലാംകൂടി വാണിജ്യ അളവിൽപെടുമെന്നും എൻ.സി.ബി ഉന്നയിച്ചു.
എന്നാൽ, സുഹൃത്താണെങ്കിലും അർബാസ് സ്വതന്ത്ര വ്യക്തിയാണെന്നതിനാൽ അയാളുടെ കൈവശമുള്ളതിന് ആര്യൻ ഉത്തരവാദിയല്ലെന്ന് അദ്ദേഹത്തിെൻറ അഭിഭാഷകൻ മുകുൾ രോഹത്ഗി വാദിച്ചു. തന്നിൽനിന്ന് മയക്കുമരുന്ന് കണ്ടെത്തിയെന്ന അവകാശവാദത്തെ ചോദ്യംചെയ്ത് അർബാസ് സി.സി ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റസമ്മതമൊഴി സ്വീകാര്യമല്ലെന്നും റോഹത്ഗി േബാധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.