കടം വാങ്ങിയ പണം തന്നില്ല, ഫോൺ വിളിച്ചാൽ തിരക്കാണെന്ന് പറയും; ഗുരുതര ആരോപണങ്ങളുമായി ബൊമ്മനും ബെല്ലിയും

സ്കർ പുരസ്കാരം നേടിയ ദ എലിഫന്റ് വിസ്പറേഴ്സ് എന്ന ഡോക്യുമെന്ററിയുടെ സംവിധായിക കാർതികി ​ഗോൺസാൽവസിനും നിർമാതാക്കൾക്കുമെതിരെ ​ഗുരുതര ആരോപണങ്ങളുമായി ദമ്പതിമാരായ  ബൊമ്മനും ബെല്ലിയും. ഡോക്യുമെന്ററിയുടെ ചിത്രീകരണ സമയത്ത് പണം നൽകി സഹായിച്ചെന്നും എന്നാൽ ഓസ്കർ ലഭിച്ചതോടെ തങ്ങളെ തിരിഞ്ഞുനോക്കിയിട്ടില്ലെന്നും തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇരുവരും പറഞ്ഞു. ഇപ്പോൾ സംവിധായിക കാർതികിയുമായി യാതൊരു ബന്ധവുമില്ലെന്നും ഡോക്യുമെന്ററിയിലൂടെ ശ്രദ്ധേയരായ ബൊമ്മനും ബെല്ലിയും കൂട്ടിച്ചേർത്തു

ഡോക്യുമെന്ററിയിലെ വിവാഹ രംഗം ചിത്രീകരിക്കാൻ നിർമാതാക്കളുടെ കൈകളിൽ പണമില്ലായിരുന്നു. പേരക്കുട്ടിയുടെ പഠനാവശ്യത്തിനായി കരുതിയ പണമാണ് അവർക്ക് നൽകിയത്. സിനിമയിലെ വിവാഹരം​ഗം ഒറ്റദിവസം കൊണ്ട് ചിത്രീകരിക്കണമെന്നാണ് കാർതികി ​ഗോൺസാൽവസ് പറഞ്ഞത്. വേണ്ടത്ര പണമില്ലാതിരുന്നതിനാൽ എവിടെനിന്നെങ്കിലും സംഘടിപ്പിക്കാനാവുമോ എന്ന് ചോദിച്ചു. ഏകദേശം ഒരു ലക്ഷം രൂപയോളം നൽകി. ചിത്രീകരണം കഴിഞ്ഞാൽ തിരികെ തരാമെന്ന ഉറപ്പിലാണ് അത്രയും പണം നൽകിയത്. എന്നാൽ ഇതുവരെ പണം നൽകിയിട്ടില്ല. അവരെ വിളിക്കുമ്പോൾ തിരക്കാണെന്നും തിരികെ വിളിക്കാമെന്നുമാണ് പറഞ്ഞത്. എന്നാൽ,  ഇതുവരെ അവർ ബന്ധപ്പെട്ടിട്ടില്ല- ദമ്പതിമാർ  ആരോപിച്ചു.

'ഞങ്ങളുടെ ആദിവാസി ഐഡന്റിറ്റി അവരുടെ ഓസ്‌കര്‍ നേട്ടത്തില്‍ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. എന്നാൽ ഓസ്കർ പ്രതിമയിൽ ഒന്ന് തൊടാൻ പോലും അവർ അനുവദിച്ചില്ല. ഈ ഡോക്യുമെന്ററിയോടെ ഞങ്ങളുടെ സമാധാനം നഷ്ടപ്പെട്ടു. മുംബൈയിൽ നിന്ന് കോയമ്പത്തൂരെത്തിയ ഞങ്ങൾക്ക് തിരിച്ച് ​ഗ്രാമത്തിലേക്ക് പോകാൻ പണമില്ലായിരുന്നു. സിനിമക്കാരോട് ചോദിച്ചപ്പോൾ പണമില്ലെന്നാണ് അവർ പറഞ്ഞത്. മുമ്പ് ഒരിക്കൽ, തരാനുള്ള പണം നൽകിയിട്ടുണ്ടെന്നാണ് കാർതികി പറഞ്ഞത്. എന്നാൽ, ബാങ്ക് അക്കൗണ്ട് നോക്കിയപ്പോൾ വെറും 60 രൂപ മാത്രമായിരുന്നു അതിലുണ്ടായിരുന്നത്'- ദമ്പതിമാർ  കൂട്ടിച്ചേർത്തു

Tags:    
News Summary - 'The Elephant Whisperers' couple Bomman and Bellie accuse filmmakers of financial exploitation and harassment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.