ഈ ഫോട്ടോയിൽ രണ്ട് ബോളിവുഡ് സൂപ്പർ താരങ്ങളുണ്ട്; വൈറലായി ചിത്രം

സിനിമാ താരങ്ങളുടെ ചിത്രങ്ങൾ കാണാനും വിശേഷങ്ങൾ അറിയാനുമൊക്കെ ആരാധകർക്ക് എന്നും താൽപ്പര്യമാണ്. അതുകൊണ്ടു തന്നെ അവരുടെ കുട്ടിക്കാലചിത്രങ്ങൾ വലിയ രീതിയിൽ ശ്രദ്ധ നേടാറുണ്ട്. അത്തരമൊരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ചിത്രത്തിൽ രണ്ട് ബോളിവുഡ് സൂപ്പർ താരങ്ങളാണുള്ളത്.

ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ സ്കൾ കാലഘട്ടത്തിൽ നിന്നുള്ള ചിത്രമാണ് വൈറലായത്. പക്ഷേ ഈ ചിത്രത്തിന് മറ്റൊരു സവിശേഷത കൂടിയുണ്ട്. ഹൃത്വിക്കിനൊപ്പം മറ്റൊരു ബോളിവുഡ് താരം കൂടി ചിത്രത്തിലുണ്ട്. പാതി മലയാളിയായ ജോൺ എബ്രഹാമാണ് ആ താരം. ഇരുവരും സഹപാഠികളായിരുന്നു എന്ന കാര്യം പലർക്കും അറിയില്ല. ഇരുവരും ബോംബെ സ്കോട്ടിഷ് സ്കൂളിൽ വിദ്യാർഥികളായിരിക്കെ എടുത്ത ചിത്രമാണിത്.

പ്രമുഖ നടനും സംവിധായകനുമായ രാകേഷ് രോഷന്റെ മകനായ ഹൃത്വിക് ബാലതാരമായാണ് സിനിമയിലെത്തുന്നത്. പിന്നീട് നായകവേഷത്തിൽ എത്തുന്നത് ‘കഹോ ന പ്യാർ ഹേ’ എന്ന ചിത്രത്തിലൂടെയാണ്. ഇതിലെ അഭിനയത്തിന് ഹൃത്വിക്കിന് മികച്ച നടൻ, പുതുമുഖ നടൻ എന്നീ കാറ്റഗറികളിൽ ഫിലിംഫെയർ അവാർഡ് ലഭിച്ചു. കോയി മിൽ ഗയ (2003), ക്രിഷ് (2006) ധൂം 2 (2006) തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിലെ മുൻനിര നടനായി ഹൃത്വിക് വളർന്നു.

മലയാളിയും ആലുവ സ്വദേശിയും ആർക്കിടെക്റ്റുമായ ജോണിന്റെയും പാഴ്സിയായ ഫർഹാന്റെയും മകനായി മുംബൈയിൽ ആണ് ജോൺ എബ്രഹാമിന്റെ ജനനം. മുംബൈ സ്കോട്ടിഷ് സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. മുംബൈ എജ്യൂക്കേഷണൽ ട്രെസ്റ്റിൽ നിന്ന് മാസ്റ്റർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലും ബിരുദം നേടി.

മോഡലിങ് രംഗത്തു നിന്നുമാണ് ജോൺ സിനിമയിലെത്തിയത്. 2003-ൽ ജിസം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. ചിത്രം വൻവിജയമായി. സായ, പാപ്, ധൂം, കൽ, ഗരം മസാല, വാട്ടർ, സിന്ദാ, ടാക്സി നമ്പർ 921, ബാബുൽ, കാബൂൾ എക്‌സ്പ്രസ്്, എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ഷാരൂഖിനൊപ്പം പഠാൻ എന്ന ചിത്രത്തിലാണ് ജോൺ എബ്രഹാം അവസാനമായി അഭിനയിച്ചത്. ചിത്രം കളക്ഷനിൽ ആയിരം കോടി പിന്നിട്ടതിന്റെ സന്തോഷത്തിലാണ് ജോണും.

Tags:    
News Summary - Throwback picture of Hrithik Roshan and John Abraham from their school days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.