ഇന്ത്യയിലെ സമ്പന്നയായ ഗായിക ശ്രേയ ഘോഷാലാണെന്ന് റിപ്പോർട്ട്. ബോളിവുഡിലും തെന്നിന്ത്യയിലും സജീവമായ ശ്രേയ ഒരു ഗാനത്തിന് വാങ്ങുന്നത് 25 മുതൽ 27 ലക്ഷം വരെയാണ്. 180 കോടിയാണ് ഇവരുടെ ആസ്തി.
റിയാലിറ്റി ഷോയിലുടെയാണ് ശ്രേയ ഘോഷാൽ പിന്നണിഗാനരംഗത്ത് ചുവടുവെക്കുന്നത്. സഞ്ജയ് ലീലാ ബൻസാലിയുടെ ദേവദാസ് എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. ആ ചിത്രത്തിലെ ശ്രേയ ആലപിച്ച ഗാനത്തിന് ദേശീയ അവാർഡ്, ഏറ്റവും മികച്ച പിന്നണി ഗായികക്കുള്ള ഫിലിംഫെയർ അവാർഡ്, ഫിലിം ഫെയറിന്റെ പുതിയ സംഗീത പ്രതിഭകൾക്കുള്ള ആർ.ഡി. ബർമ്മൻ അവാർഡ് എന്നിവ ലഭിച്ചിരുന്നു.
സുനിധി ചൗഹാനാണ് രണ്ടാംസ്ഥാനത്ത്. 2004 ൽ പുറത്തിറങ്ങിയ ധൂം എന്ന ചിത്രത്തിലെ ‘ധൂം മച്ചാലേ’ എന്ന ഗാനത്തിലൂടെയാണ് സുനിധിയുടെ താരമൂല്യം വർധിക്കുന്നത്. റിപ്പോർട്ട് പ്രകാരം 12 മുതൽ 16 ലക്ഷം വരെയാണ് ഒരു ഗാനത്തിനായി വാങ്ങുന്നത്. ഏകദേശം നൂറ് കോടിയാണ് ഗായികയുടെ ആസ്തി.
ഇന്ത്യയിലെ അതിസമ്പന്നയായ ഗായികമാരിലൊരാളാണ് ആശാ ഭോസ്‌ലേ. ഗായകരുടെ ഇടയിൽ പോലും ആരാധകർ ഏറെയാണ്. ഏകദേശം 80 കോടിയാണ് ആശാ ഭോസ്‌ലേയുടെ ആസ്തി.
ബോളിവുഡിലെ ഏറ്റവും തിരക്കേറിയ ഗായികമാരിലൊരാളാണ് അൽക യാഗ്നിക. റിയാലിറ്റി ഷോകളിലും സജീവമാണ്. 60 കോടിയാണ് ഇവരുടെ ആകെ ആസ്തി. 12 ലക്ഷം രൂപയാണ് ഒരു ഗാനത്തിനായി വാങ്ങുന്നത്.
ബോളിവുഡിലെ യുവഗായകരിൽ പ്രധാനിയാണ് നേഹ കാക്കർ. സംഗീത ടെലിവിഷൻ ഷോകളിൽ വിധി കർത്താവായി നേഹ എത്താറുണ്ട്. 37 കോടിയാണ് ഗായികയുടെ ആസ്തി. ഒരു ഗാനത്തിന് 10 മുതൽ 15 ലക്ഷം വരെയാണ് വാങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.