തുനിഷ ശർമയുടെ ആത്മഹത്യ; രണ്ട് മാസത്തിന് ശേഷം നടൻ ഷീസൻ ഖാന് ജാമ്യം

ടി തുനിഷ ശർമയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ നടൻ ഷീസൻ ഖാന് ജാമ്യം. ഒരു ലക്ഷം രൂപയുടെ ബോണ്ടിലാണ് മഹാരാഷ്ട്ര കോടതി ജാമ്യം അനുവദിച്ചത്. പാസ്പോർട്ട് ഹാജരാക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അറസ്റ്റിലായി രണ്ട് മാസത്തിന് ശേഷമാണ് നടന് ജാമ്യം ലഭിക്കുന്നത്.

2022 ഡിസംബർ 24നാണ് 20കാരിയായ തുനിഷയെ  സെറ്റിലെ ശുചിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹനടൻ ഷീസൻ ഖാനുമായിട്ടുള്ള പ്രണയ തകർച്ചയായിരുന്നു ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം.

Tags:    
News Summary - Tunisha Sharma case: Sheezan Khan granted bail by Maharashtra court, told to submit passport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.