കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് നടൻ ഉണ്ണി മുകുന്ദൻ. ജീവിതത്തിലെ മികച്ച 45 മിനിറ്റുകളായിരുന്നെന്നാണ് നടൻ പറയുന്നത്. ഗുജറാത്തിയിൽ മോദിയോട് സംസാരിക്കുക എന്നത് തന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു അത് സാധ്യമായെന്നും ഉണ്ണി സോഷ്യൽമീഡിയയിൽ കുറിച്ചു.
'ഈ അക്കൗണ്ടിൽ നിന്നുമുള്ള ഏറ്റവും മികച്ച പോസ്റ്റാണിത്. നന്ദി സാർ..അങ്ങനെ അന്ന് ദൂരെ നിന്നു കണ്ട 14 കാരന് ഇന്ന് നേരിട്ട് കാണാൻ അവസരം ലഭിച്ചിരിക്കുന്നു. അതിൽ നിന്നും ഇന്നും ഞാൻ മോചിതനായിട്ടില്ല. വേദിയിൽ നിന്ന് 'കെം ഛോ ഭൈലാ'.. ( എങ്ങനെയുണ്ട് സഹോദരാ )എന്ന് ചോദിച്ചത് എന്നെ അക്ഷാരാർഥത്തിൽ ഞെട്ടിച്ചു.
അങ്ങയെ നേരിട്ടുകാണുമ്പോൾ ഗുജറാത്തിയിൽ സംസാരിക്കുക എന്നത് എന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു. അത് സാധിച്ചു. താങ്കൾ നൽകിയ ആ 45 മിനിറ്റ്, എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച 45 മിനിറ്റുകളാണ്. താങ്കൾ പറഞ്ഞതൊന്നും ഞാൻ മറക്കില്ല. എല്ലാ ഉപദേശവും എന്റെ ജീവിതത്തിൽ നടപ്പിലാക്കും. ജയ് ശ്രീകൃഷ്ണാ...'- മോദിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് ഉണ്ണിമുകുന്ദൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
കൂടിക്കാഴ്ചയിൽ മോദിക്ക് കൃഷ്ണ വിഗ്രഹവും ഉണ്ണിമുകുന്ദൻ സമ്മാനിച്ചിട്ടുണ്ട്. അതിന്റെ ചിത്രവും നടൻ പങ്കുവെച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത കൊച്ചിയിലെ യുവം 2023 പരിപാടിയില്‍ ഉണ്ണിമുകുന്ദനെ കൂടാതെ നടി അപര്‍ണ ബാലമുരളി, സുരേഷ് ഗോപി, ഗായകന്മാരായ വിജയ് യേശുദാസ്, ഹരിശങ്കര്‍ എന്നിവരും പങ്കെടുത്തിരുന്നു.നടി നവ്യ നായര്‍ നൃത്തം അവതരിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.