സിനിമ കരിയറിന്റെ തുടക്കകാലത്ത് തനിക്ക് വിശ്രമിക്കാനോ വസ്ത്രം മാറനോ സ്ഥലം ലഭിച്ചിരുന്നില്ലെന്ന് നടൻ വിവേക് ഒബ്റോയി. ഹ്യൂമൻസ് ഓഫ് ബോംബൈയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അനുഭവം വെളിപ്പെടുത്തിയത്.
2002 ൽ രാം ഗോപാൽ വർമയുടെ 'കമ്പനി' എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തിയത്. ആ വർഷം യഷ് രാജ് ഫിലിംസിന്റെ സാത്തിയ എന്ന ചിത്രവും ചെയ്തു. അതൊരു പ്രണയ ചിത്രമായിരുന്നു. സാത്തിയ ചെയ്യരുതെന്ന് എന്റെ ഗുരുനാഥനായ രാം ഗോപാൽ വർമ ഉൾപ്പെടെ പലരും പറഞ്ഞിരുന്നു. പക്ഷെ സാത്തിയയുടെ കഥ എനിക്ക് ഇഷ്ടമായി. എന്റെ സഹപാഠിയായിരുന്നു ഈ ചിത്രത്തിന്റെ സംവിധായകൻ ഷാദ് അലി .ആദ്യം അഭിഷേക് ബച്ചനെ വച്ച് സിനിമ ചെയ്തിരുന്നെങ്കിലും അത് വിജയിച്ചില്ല. സാതിയയുടെ ഷൂട്ടിങ് സമയത്ത് കമ്പനി റിലീസായിട്ടില്ലായിരുന്നു- വിവേക് ഒബ്റോയി പറഞ്ഞു.
സാത്തിയക്ക് ബജറ്റ് വളരെ കുറവായിരുന്നു. റെയിൽവേ സ്റ്റേഷനിൽ ചിത്രം ഷൂട്ട് ചെയ്തിട്ട് അവിടെ തന്നെ കിടന്നുറങ്ങി. മേക്കപ്പ് വാൻ ഇല്ലാത്തതിനാൽ റസ്റ്ററന്റിലെ ടോയ്‌ലറ്റുകളിലായിരുന്നു വസ്ത്രങ്ങള്‍ മാറിയത്. ഒരു ദിവസം നാല് സീനുകൾ ഷൂട്ട് ചെയ്യേണ്ടി വന്നു. ഒരു ദിവസം 18-20 മണിക്കൂർ ജോലി ചെയ്തിരുന്നു. എന്റെ സാധനങ്ങൾ ഞാന്‍ തന്നെയായിരുന്നു എടുത്തിരുന്നത്. എന്റെ ആദ്യ ചിത്രം റിലീസായ ശേഷമാണ് എനിക്കൊരു സഹായിയെ കിട്ടിയത്.
അന്ന് ആര്‍ക്കും എന്നെ അറിയില്ലായിരുന്നു. കമ്പനി റിലീസ് ചെയ്തതിന് ശേഷം ആളുകളുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. ചന്ദു ഭായ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. കഥാപാത്രത്തിന്റെ പേര് അലറി വിളിച്ചുകൊണ്ട് ആരാധകർ ലൊക്കേഷനിൽ എത്തിയിരുന്നു. ഒടുവില്‍ പൊലീസ് വാനിലാണ് എന്നെ പുറത്തേക്ക് കൊണ്ടുപോയത്- വിവേക് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.