25 കോടിയല്ല; മമ്മൂട്ടി ചിത്രം 'ഭ്രമയുഗ'ത്തിന്റെ ബജറ്റ് വെളിപ്പെടുത്തി നിർമാതാവ്

 ലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭ്രമയുഗം. ഫെബ്രുവരി 15 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. റെഡ് റെയ്ൻ, ഭൂതകാലം എന്നീ ചിത്രങ്ങൾക്ക് ശേഷം രാഹുൽ സദാശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൂർണ്ണമായും ബ്ലാക്ക് ആൻഡ് വൈറ്റ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

ഹൊറർ ത്രില്ലർ ചിത്രമായ ഭ്രമയുഗത്തിൽ ദുർമന്ത്രവാദിയായിട്ടാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിന്റെ ടീസർ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. അർജുൻ അശോക്, സിദ്ധാർഥ് ഭരതൻ എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

സിനിമ റിലീസിനൊരുങ്ങുമ്പോൾ ഭ്രമ‍യുഗത്തിന്റെ ബജറ്റ് പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ നിർമാതാവ് ചക്രവർത്തി രാമചന്ദ്രയാണ് എക്സിലൂടെ വെളിപ്പെടുത്തിയത്. 27.73 കോടിയാണെന്നും പബ്ലസിറ്റിക്ക് വേണ്ടിവരുന്ന തുകയാണെന്നും എക്സിൽ കുറിച്ചു. 25 കോടിയാണ് ചിത്രത്തിന്റെ ബജറ്റെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു നിർമാതാവിന്റെ പ്രതികരണം.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്‍റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ്. ശശികാന്തും ചേര്‍ന്നാണ് ഭ്രമയുഗം നിര്‍മിക്കുന്നത്. പ്രമുഖ തമിഴ് സിനിമാ ബാനര്‍ വൈ നോട്ട് സ്റ്റുഡിയോസിന്‍റെ കീഴിലുള്ള മറ്റൊരു ബാനര്‍ ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങള്‍ മാത്രമാണ് ഈ ബാനറില്‍ പുറത്തെത്തുക. അവരുടെ ആദ്യ പ്രൊഡക്ഷനാണ് ഭ്രമയുഗം.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ‘ഭ്രമയുഗ’ത്തിന്റെ റിലീസ് ചെയ്യുന്നത്. ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ, ചിത്രസംയോജനം: ഷഫീഖ് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ: ടി.ഡി. രാമകൃഷ്ണൻ, പ്രൊഡക്‌ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കടത്ത്, സൗണ്ട് മിക്സ്: എം.ആർ. രാജകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: മെൽവി ജെ., പിആർഒ: ശബരി.

Tags:    
News Summary - What's The Budget Of Mammootty's Bramayugam? Producer Opens Up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.