ഓ​സ്ക​ർ പു​ര​സ്കാ​ര ച​ട​ങ്ങി​ൽ അ​വ​താ​ര​ക​ൻ ക്രി​സ് റോ​ക്കി​ന്റെ മു​ഖ​ത്ത​ടി​ക്കു​ന്ന ന​ട​ൻ വി​ൽ സ്മി​ത്ത്

ഓസ്കാർ അക്കാദമിയിൽനിന്ന് വിൽ സ്മിത്ത് രാജിവെച്ചു

ലോസ് ആഞ്ചലസ്: ഓ​സ്ക​ര്‍ അവാർഡ് ദാന വേ​ദി​യി​ല്‍ അ​വ​താ​ര​ക​ന്‍റെ മു​ഖ​ത്ത​ടി​ച്ച സംഭവത്തിന് പിന്നാലെ ഹോളിവുഡ് നടൻ വിൽ സ്മിത്ത് ഓസ്കാർ അക്കാദമി അംഗത്വത്തിൽനിന്ന് രാജിവെച്ചു. 'അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസിലെ അംഗത്വത്തിൽനിന്ന് ഞാൻ രാജിവെക്കുകയാണ്. ഉചിതമെന്ന് കരുതുന്ന കൂടുതൽ നടപടികൾ ബോർഡിന് സ്വീകരിക്കാം' -വിൽ സ്മിത്ത് പ്രസ്താവനയിൽ പറഞ്ഞു.

'94-ാമത് അക്കാദമി അവാർഡ്ദാന ചടങ്ങിൽ എന്റെ പ്രവർത്തനങ്ങൾ ഞെട്ടിപ്പിക്കുന്നതും വേദനാജനകവും ക്ഷമിക്കാനാകാത്തതുമാണ്. ഞാൻ വേദനിപ്പിച്ചവരുടെ പട്ടിക വളരെ വലുതാണ്. അതിൽ ക്രിസ്, അവന്റെ കുടുംബം, എന്റെ പ്രിയ സുഹൃത്തുക്കളും പ്രിയപ്പെട്ടവരും, ചടങ്ങിൽ സന്നിഹിതരായവർ, ആഗോള പ്രേക്ഷകർ എന്നിവരെല്ലാം ഉൾപ്പെടുന്നു.

ഞാൻ അക്കാദമിയുടെ വിശ്വാസത്തെ വഞ്ചിച്ചു. മറ്റ് നോമിനികൾക്കും വിജയികൾക്കും അവരുടെ അസാധാരണമായ പ്രവർത്തനത്തിന് ആഘോഷിക്കാനുമുള്ള അവസരമാണ് ഞാൻ നഷ്‌ടപ്പെടുത്തിയത്. എന്റെ ഹൃദയം തകർന്നിരിക്കുന്നു. അവരുടെ നേട്ടങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. സിനിമയിലെ സർഗ്ഗാത്മകതയെയും കലാപരതയെയും പിന്തുണക്കാൻ ചെയ്യുന്ന പ്രവർത്തനങ്ങളിലേക്ക് തിരിച്ചുവരാൻ അക്കാദമിയെ അനുവദിക്കണം' -വിൽ സ്മിത്ത് പറഞ്ഞു.

അ​വ​താ​ര​ക​നും സ്റ്റാ​ൻ​ഡ് അ​പ് കൊ​മേ​ഡി​യ​നുമായ ക്രി​സ് റോ​ക്കി​ന്റെ മു​ഖ​ത്ത​ടി​ച്ച സംഭവത്തിൽ കഴിഞ്ഞദിവസം വി​ല്‍ സ്മി​ത്ത് ക്ഷമ പറഞ്ഞിരുന്നു. ക്രി​സ് റോ​ക്കി​നോട് പരസ്യമായി മാപ്പു പറയുന്നതായി ​വി​ല്‍ സ്മി​ത്ത് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഭാര്യയെ പരിഹസിച്ചപ്പോൾ വൈകാരികമായി പ്രതികരിച്ചതാണ്. തന്‍റെ പ്രവൃത്തി അംഗീകരിക്കാനാവാത്തതും പൊറുക്കാനാവാത്തതുമാണ്.

ഹോ​ളി​വു​ഡി​ലെ ഡോ​ൾ​ബി തി​യ​റ്റ​റി​ൽ ഓ​സ്ക​ർ പു​ര​സ്കാ​ര ച​ട​ങ്ങി​നിടെയാണ് മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം നേ​ടി​യ വി​ൽ സ്മി​ത്ത് അ​വ​താ​ര​ക​ൻ ക്രി​സ് റോ​ക്കി​ന്റെ മു​ഖ​ത്ത​ടിച്ചത്. രോ​ഗി​യാ​യ ത​ന്റെ പ​ങ്കാ​ളി ജാ​ദ പി​ങ്ക​റ്റ് സ്മി​ത്തി​നെ​ക്കു​റി​ച്ചുള്ള ക്രി​സ്സിന്‍റെ ത​മാ​ശ അ​വ​ഹേ​ള​ന​പ​ര​മാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് വി​ൽ സ്മി​ത്ത് വേ​ദി​യി​ലെ​ത്തി മു​ഖ​ത്ത​ടി​ച്ച​ത്.

Tags:    
News Summary - Will Smith resigns from Oscar Academy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.