ന്യൂഡൽഹി: ബോളിവുഡ് താരങ്ങളായ കാജോളും ഷാരൂഖ് ഖാനും റാണി മുഖർജിയും തകർത്തഭിനയിച്ച ചിത്രമാണ് 'കുച്ച് കുച്ച് ഹോതാ ഹേ'. 1998ൽ പുറത്തിറങ്ങിയ ചിത്രത്തിനും അതിലെ പാട്ടുകൾക്കും ഇന്നും ആരാധകർ ഏറെയാണ്. അതിലെ 'യേ ലഡ്കാ ഹേ ദീവാന' എന്ന പാട്ടിനിടെയുണ്ടായ അപകടത്തിന്റെ വിഡിയോ പങ്കുവെച്ച് ആരാധകർക്ക് അന്താരാഷ്ട്ര സൈക്കിൾ ദിന ആശംസ നേരുകയാണ് കാജോൾ. ഇൻസ്റ്റഗ്രാമിലാണ് താരം വിഡിയോ പങ്കുവെച്ചത്.
പാട്ടിൽ ഷാരൂഖിനും സഹതാരങ്ങൾക്കുമൊപ്പം സൈക്കിൾ ചവിട്ടിവരുന്ന കാജോൾ റോഡിൽ മറിഞ്ഞുവീഴുന്നതാണ് വിഡിയോ. വിഡിയോക്ക് താഴെ രസകരമായ കമന്റുമായി ചിത്രത്തിന്റെ സംവിധായകൻ കരൺ ജോഹർ തന്നെ രംഗത്തെത്തി. 'ഓ ദൈവമേ... ഇത് ഞാൻ വളരെ വ്യക്തമായി ഓർക്കുന്നു. അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് മറക്കാൻ കഴിയില്ല' എന്ന വാക്കുകൾക്ക് ശേഷം ചിരിക്കുന്ന ഇമോജിയായിരുന്നു കമന്റ്.
പാട്ടിന്റെ ചിത്രീകരണത്തിനിടയിൽ സംഭവിച്ച അപകടത്തിന്റെ വിവരങ്ങൾ കാജോൾ നിരവധി അഭിമുഖങ്ങളിൽ പങ്കുവെച്ചിരുന്നു. സൈക്കിളിന്റെ ബാലൻസ് നഷ്ടമാകുകയും മറിഞ്ഞുവീഴുകയുമായിരുന്നു. വീഴ്ചയിൽ കാൽമുട്ടിന് പരിക്കേൽക്കുകയും ഓർമ നഷ്ടമാകുകയും ചെയ്തിരുന്നു. കാജോളിന്റെ ഭർത്താവ് അജയ് ദേവ്ഗണിനെ മാത്രമായിരുന്നു ഓർമയുണ്ടായിരുന്നത്. തുടർന്ന് കരൺ ജോഹർ അജയ് ദേവ്ഗണിനെ സെറ്റിലേക്ക് വിളിച്ചുവരുത്തുകയും ഓർമ വീണ്ടെടുക്കാൻ സഹായിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.