തിരുവനന്തപുരം: മൺമറഞ്ഞ അതുല്യ ചലച്ചിത്ര പ്രവർത്തകർക്ക് രാജ്യാന്തര ചലച്ചിത്രമേളയുടെ ആദരം. 2015 ഐ.എഫ്.എഫ്.കെയിൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയ വിഖ്യാത ഇറാനിയൻ ചലച്ചിത്രകാരൻ ദാരിയുഷ് മെഹർജുയിയുടെ ‘എ മൈനർ’ ഉൾപ്പെടെ പ്രതിഭകളുടെ കൈയൊപ്പ് പതിഞ്ഞ ചിത്രങ്ങളാണ് ഇത്തവണ മേളയുടെ ഹോമേജ് വിഭാഗത്തിലുള്ളത്.
കെ.ജി. ജോർജിന്റെ ‘യവനിക’യുടെ പുനരുദ്ധരിച്ച പതിപ്പും ഈ വിഭാഗത്തിന്റെ മുഖ്യ ആകർഷണമാണ്.
ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയ സ്പാനിഷ് സംവിധായകൻ കാർലോസ് സൗറയുടെ ‘കസിൻ ആഞ്ചെലിക്ക’, ഇബ്രാഹിം ഗോലെസ്റ്റാൻ സംവിധാനം ചെയ്ത ‘ബ്രിക്ക് ആൻഡ് മിറർ’, ഫ്രഞ്ച് ചലച്ചിത്രകാരൻ ജാക്ക് റോസിയറിന്റെ ‘അഡിയൂ ഫിലിപ്പീൻ’, ശ്രീലങ്കയിലെ ആദ്യ വനിത സംവിധായിക സുമിത്ര പെരീസിന്റെ ‘ദ ട്രീ ഗോഡസ്’, ടെറൻസ് ഡേവിസ് സംവിധാനം ചെയ്ത ‘ഡിസ്റ്റന്റ് വോയിസസ് സ്റ്റിൽ ലൈവ്സ്’, വില്ല്യം ഫ്രീഡ്കിൻ ചിത്രം ‘ദ എക്സോർസിസ്റ്റ്’ എന്നിവയാണ് പ്രദർശിപ്പിക്കുക. ‘വിധേയൻ’, ‘റാംജി റാവു സ്പീക്കിങ്’, ‘പെരുമഴക്കാലം’ എന്നിവയും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.