ബോളിവുഡിലെ മുൻനിര സംവിധായകനായ അനുരാഗ് കശ്യപും നടനായ അനിൽ കപൂറും വേഷമിടുന്ന പുതിയ ചിത്രം എകെ വേഴ്സസ് എകെയുടെ വ്യത്യസ്തമായ ട്രെയിലർ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. എന്നാൽ, ചിത്രം ഇപ്പോൾ വലിയൊരു വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. എകെ വേഴ്സസ് എകെയിലെ ചില രംഗങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ വ്യോമസേന.
ട്രെയ്ലറിലെ ചില രംഗങ്ങളിൽ അനിൽ കപൂർ വ്യോമസേനയുടെ യൂണിഫോമിലെത്തുന്നുണ്ട്. ഈ യൂണിഫോം തെറ്റായാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും ഭാഷ അനുചിതമാണെന്നും ഇന്ത്യൻ വ്യോമസേന ട്വീറ്റ് ചെയ്തു. സായുധ സേനയിലുള്ളവരുടെ പെരുമാറ്റവുമായി പൊരുത്തപ്പെടുന്നതല്ല ഇത്. ഈ രംഗങ്ങൾ പിൻവലിക്കണം- എന്നാണ് ഇന്ത്യന്‍ വ്യോമസേന ട്വീറ്റിൽ പറയുന്നത്. വിക്രമാദിത്യ മോട്‌വാനെ സംവിധാനം ചെയ്യുന്ന ചിത്രം നെറ്റ്ഫ്ലിക്സിലൂടെയായിരിക്കും റിലീസ് ചെയ്യുക.
The IAF uniform in this video is inaccurately donned & the language used is inappropriate. This does not conform to the behavioural norms of those in the Armed Forces of India. The related scenes need to be withdrawn.@NetflixIndia @anuragkashyap72#AkvsAk https://t.co/F6PoyFtbuB
— Indian Air Force (@IAF_MCC) December 9, 2020
ചിത്രത്തിെൻറ ട്രെയിലർ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. അനിൽ കപൂറും അനുരാഗ് കശ്യപും അവരായി തന്നെയാണ് ചിത്രത്തിൽ എത്തുന്നത്. ഒരു ചാറ്റ് ഷോയിലാണ് എല്ലാത്തിൻെറയും തുടക്കം. അനിൽ കപൂറിനെ കളിയാക്കുകയാണ് സംവിധായകൻ അനുരാഗ് കശ്യപ്. ഒരവസരം കിട്ടിയപ്പോൾ അനിൽ കപൂർ അനുരാഗിനെ 'ബോളിവുഡിലെ ഏറ്റവും വലിയ ഫ്രോഡ്' എന്ന് വിളിക്കുന്നു. അനിലിൻെറ മുഖത്തേക്ക് ദേഷ്യത്തോടെ വെള്ളമൊഴിച്ചാണ് അനുരാഗ് ഇതിനോട് പ്രതികരിക്കുന്നത്.
പിന്നീട് ലഭിക്കുന്ന വാർത്തഅനിൽ കപൂറിൻെറ മകളും ബോളിവുഡ് താരവുമായ സോനം കപൂറിനെ ആരോ തട്ടിക്കൊണ്ടുപോയി എന്നാണ്. സൂര്യനുദിക്കുന്നതിന് മുമ്പ് മകളെ കണ്ടെത്താൻ അനിൽ കപൂറിനെ വിളിക്കുന്നതാകട്ടെ സംവിധായകൻ അനുരാഗ് കശ്യപും. പിന്നെ മകളെ തേടിയുള്ള അലച്ചിലിലാണ് അനിൽ കപൂർ. മൂന്ന് നിബന്ധനകളാണ് അനുരാഗ് കശ്യപ് മുന്നിൽ വെച്ചിരിക്കുന്നത്. പോലീസിനെ വിളിക്കാന പാടില്ല, പുറത്ത് നിന്നുള്ള ആരെയും അന്വേഷണത്തിന് കൂട്ടരുത്, ഒരു കാമറ ഇതെല്ലാം ചിത്രീകരിച്ചു കൊണ്ടേയിരിക്കും...
വിചിത്രമെന്ന് തോന്നുന്ന ഇക്കാര്യങ്ങളെല്ലാം എകെ വേഴ്സസ് എകെ (അനിൽ കപൂർ വേർസസ് അനുരാഗ് കശ്യപ്) എന്ന സിനിമയുടെ ട്രെയ്ലറിലാണ് ഉള്ളത്. ബോളിവുഡിൽ ഇതിനു മുമ്പ് ആരും ചിന്തിക്കാത്തൊരു പ്രമേയമാണ് 'സേക്രഡ് ഗെയിംസ്', 'ഉഡാൻ' എന്നീ സിനിമകളുടെ സംവിധായകനായ വിക്രമാദിത്യ മോട്‌വാനെ കൈകാര്യം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.