ന്യൂഡൽഹി: ലോക്ഡൗണിനെ തുടർന്ന് വീട്ടിലിരുന്ന് വർക് ഔട്ട് ചെയ്യുന്ന സൂപ്പർതാരം മമ്മൂട്ടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ഇപ്പോൾ മമ്മൂട്ടിക്ക് പിന്നാലെ ആരോഗ്യ രഹസ്യം പങ്കുവെക്കുകയാണ് ബോളിവുഡ് താരം അനിൽ കപൂറും.
'നിങ്ങളുടെ പേശികൾ മുഖത്തേക്കാൾ ഭംഗിയുള്ളതായി കാണുേമ്പാൾ' എന്ന അടിക്കുറിപ്പോടെയാണ് അനിൽ കുമാർ ചിത്രം പോസ്റ്റ് ചെയ്തത്. ജിമ്മിൽ വർക്ഔട്ട് െചയ്യുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ അനിൽ കപൂർ നിരന്തരം പങ്കുവെക്കാറുണ്ട്. 63ാം വയസിലും ആരോഗ്യം സംരക്ഷിക്കുന്ന അനിൽ കപൂറിെൻറ ചിത്രം ആരാധകർ മാത്രമല്ല, ബോളിവുഡ് താരങ്ങളും ഏറ്റെടുത്തു.
'യുവത്വമാർന്ന മുഖവും പക്വതയുള്ള പേശികളും... കില്ലർ കോംബോ. പ്രചോദനാത്മകം' ചിത്രത്തിന് താഴെ ബോളിവുഡ് താരം സുനിൽ ഷെട്ടി കമൻറുമായെത്തി. 'പോരാളി' എന്നായിരുന്നു വരുൺ ധവാെൻറ കമൻറ്. അനിൽ കപൂറിെൻറ മകൻ ഹർഷവർധൻ കപൂറും പോസ്റ്റിനുതാഴെ കമൻറ് ചെയ്തിരുന്നു. ബോളിവുഡിൽ മികച്ച വിജയം നേടിയ മലങ്ക് ആണ് അനിൽ കപൂറിെൻറ അവസാനം പുറത്തിറങ്ങിയ ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.