ഐ.പി.എൽ പണം കാരണം ആസ്ട്രേലിയൻ കളിക്കാർ അവരുടെ ഡിഎൻഎ മാറ്റിയെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ. ദേശീയ ടീമുകൾക്കായി കളിക്കുന്നതിനേക്കാൾ കളിക്കാർ ഐ.പി.എല്ലിനെ എങ്ങനെ ഇഷ്ടപ്പെടുന്നു എന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
''അവർ ആക്രമണാത്മക സമീപനമില്ലാതെ സന്തോഷത്തോടെ ഇന്ത്യക്കെതിരെ കളിക്കുന്നു. ഐ.പി.എൽ കരാറുകൾക്ക് പ്രശ്നങ്ങളൊന്നുമില്ലാതിരിക്കാനാണ് ഇന്ത്യയോട് അത്തരമൊരു സമീപനമെന്നും'' റമീസ് രാജ ആരോപിച്ചു. ഐ.പി.എൽ കരാറുകൾ സംരക്ഷിക്കാൻ അന്താരാഷ്ട്ര ക്രിക്കറ്റർമാർക്ക് ഇപ്പോൾ സമ്മർദ്ദമുണ്ടെന്നും, ഐ.പി.എല്ലിൽ പങ്കെടുക്കുന്നതിലൂടെ താരങ്ങൾക്ക് ധാരാളം പണവും ഒപ്പം നിരവധി ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെന്നും രാജ അഭിപ്രായപ്പെട്ടു.
ന്യൂസിലന്‍ഡിന് പിന്നാലെ ഇംഗ്ലണ്ടും പാകിസ്താനെതിരായ ക്രിക്കറ്റ് പരമ്പരയില്‍ നിന്നും പിന്മാറിയ സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. ഇരുടീമുകൾക്കും മൈതാനത്ത് മറുപടി നല്‍കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പരമ്പരയില്‍ നിന്നും സുരക്ഷാപ്രശ്‌നം മുന്‍നിര്‍ത്തി പിന്മാറാന്‍ അവർക്ക് അവകാശമുണ്ട്. എന്നാല്‍, എന്താണ് തങ്ങള്‍ക്ക് കിട്ടിയ മുന്നറിയിപ്പെന്നത് ന്യൂസിലന്‍ഡ് അറിയിക്കാത്തത് ദുഃഖകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ടി20 ലോകകപ്പ് അടുക്കുകയാണ്. മുമ്പ് ഇന്ത്യ മാത്രമായിരുന്നു ഞങ്ങളുടെ കടുത്ത എതിരാളികളെങ്കില്‍ ഇനി അതിനൊപ്പം ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് എന്നീ രണ്ടു ടീമുകള്‍ കൂടിയുണ്ടാകും. അതിനാൽ, തങ്ങള്‍ വരുന്നത് തോല്‍ക്കാനായിരിക്കില്ലെന്ന് അറിഞ്ഞുകൊള്ളുക. കണക്കു തീര്‍ക്കുക മൈതാനത്തായിരിക്കുമെന്നും പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ വ്യക്തമാക്കി.
പരമ്പരകൾ നഷ്ടമായതതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലായ പാകിസ്താന് ആശ്വാസമായി ബംഗ്ലാദേശ്, ശ്രീലങ്ക, സിംബാബ്‌വെ തുടങ്ങിയ ടീമുകള്‍ രാജ്യത്ത് കളിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിച്ച് രംഗത്തെത്തിയിട്ടുണ്ട്. അവരുമായി പരമ്പര നടത്താനാണ് ഇനി പാകിസ്താെൻറ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.