'കോമാളിയും മണ്ടനും'; രഞ്ജിത്തിന്റെ പരിഹാസത്തോട് പ്രതികരിച്ച് ഭീമന്‍ രഘു

ലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിന്റെ കോമാളി പരാമർശത്തിൽ പ്രതികരിച്ച് നടൻ ഭീമൻ രഘു. സിനിമയില്‍ ഒരുപാട് അധിക്ഷേപങ്ങള്‍ താൻ അനുഭവിച്ചതാണെന്നും അതുകൊണ്ട് ഇപ്പോള്‍ ഇതൊന്നും വലിയ കാര്യമായി തോന്നുന്നില്ലെന്നും നടൻ ഒരു മാധ്യമത്തിനോട് പറഞ്ഞു.

'രഞ്ജിത്തിനെ കുറിച്ച് എനിക്ക് നല്ല അഭിപ്രായമാണ്. അദ്ദേഹം എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് എനിക്കറിയില്ല. കൂടാതെ എന്താണ് അദ്ദേഹത്തിന് എന്നെ കുറിച്ചുള്ള വിലയിരുത്തലെന്നും എനിക്ക് അറിയില്ല . അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ ഇഷ്ടം'- ഭീമൻ രഘു പറഞ്ഞു.

അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽ മുഖ്യമന്ത്രിയുടെ പ്രസം​ഗം മുഴുവനും ഭീമൻ രഘു എഴുന്നേറ്റു നിന്നു കേട്ടതിനെക്കുറിച്ചുള്ള രഞ്ജിത്ത് സംസാരിച്ചത്. '15 മിനിറ്റ് സംസാരിച്ചപ്പോഴും പിണറായി ഭീമൻ രഘു എഴുന്നേറ്റുനിന്ന ഭാഗത്തേക്ക്   നോക്കിയില്ല . ‘രഘൂ അവിടെ ഇരിക്കൂ’ എന്ന് ഇദ്ദേഹം പറഞ്ഞാൽ അവൻ ആളായി. അങ്ങനെ പുള്ളി ആരെയും ആളാക്കില്ല. സിനിമയിലെ ഒരു കോമാളിയാണ് ഭീമൻ രഘു. മസിൽ ഉണ്ടെന്നേ ഉള്ളൂ. ഞങ്ങൾ എത്രകാലമായി കളിയാക്കിക്കൊല്ലുന്ന ഒരാളാണ്. മണ്ടൻ ആണ്’- എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്.

സെപ്തംബർ 15ന് നടന്ന 53-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുമ്പോഴാണ് മുഴുവന്‍ സമയവും നടന്‍ ഭീമന്‍ രഘു എഴുന്നേറ്റ് നിന്നത്. തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തിലായിരുന്നു സംഭവം. മുഖ്യമന്ത്രിയോടുള്ള ബഹുമാന സൂചകമായാണ് താന്‍ പ്രസംഗം തീരുംവരെ എഴുന്നേറ്റുനിന്നതെന്ന് നടന്‍ പിന്നീട് പ്രതികരിച്ചു.

Tags:    
News Summary - Bheeman reghu's Reaction about renjith'S Clown Statment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.