ഇന്ത്യൻ സിനിമയിൽ ആദ്യമായി വെർച്യുൽ പ്രൊഡക്ഷൻ ഉപയോഗിച്ച്​ കത്തനാർ; ജംഗിൾ ബുക്ക്, ലയൺ കിങ് അനുഭവം മലയാളത്തിലും

റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രം കത്തനാരുടെ പ്രീ പ്രൊഡക്ഷന്‍ ജോലികൾ ആരംഭിച്ചു. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായി വെർച്യുൽ പ്രൊഡക്ഷൻ ഉപയോഗിച്ചുകൊണ്ടാകും 'കത്തനാർ' ചിത്രീകരിക്കുകയെന്ന്​ അണിയറക്കാർ പറയുന്നു. ജയസൂര്യ കടമറ്റത്ത് കത്തനാരുടെ വേഷത്തില്‍ എത്തുന്ന ചിത്രമാണ്​ കത്തനാർ. 'ഹോം' സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ്​ റോജിന്‍ തോമസ്.


ജംഗിൾ ബുക്ക്, ലയൺ കിങ് തുടങ്ങിയ ഹോളിവുഡ്​ സിനിമകളിൽ ഉപയോഗിച്ച സാങ്കേതിക വിദ്യയാണ്​ വെർച്യുൽ പ്രൊഡക്ഷൻ. പൂർണമായും തദ്ദേശീയരായ സാങ്കേതിക പ്രവർത്തകരെ അണിനിരത്തിയാവും സിനിമ ഒരുക്കുക. അന്താരാഷ്ട്ര ചലച്ചിത്രത്തി​െൻറ അനുഭവം സനിനിമ നൽകുമെന്നും നായകനായ ജയസൂര്യ സമൂഹമാധ്യമത്തിലൂടെ അവകാശപ്പെട്ടു.


ഏഴുഭാഷകളിൽ പുറത്തിറക്കുന്ന കത്തനാറിെൻറ പ്രീപ്രൊഡക്ഷനും പ്രിൻസിപ്പൽ ഫോട്ടോഗ്രാഫിയും ഒരു വർഷം കൊണ്ട് പൂർത്തിയാവും. വെര്‍ച്വല്‍ പ്രൊഡക്ഷനില്‍ പൃഥ്വിരാജ്​ ചിത്രം നേരത്തേ പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇത് ഇനിയും ആരംഭിച്ചിട്ടില്ല. ശ്രീ ഗോകുലം മൂവീസ്​ ആണ്​ കത്തനാർ നിർമിക്കുന്നത്​. 



Tags:    
News Summary - jayasurya starring kathanar pre production started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.