'പരിയേറും പെരുമാൾ' ഹിന്ദിയിലേക്ക്​ റീമേക്ക്​ ചെയ്യാനൊരുങ്ങി കരൺ ​ജോഹർ

മുംബൈ: തമിഴകത്തെ ജാതീയ അസമത്വത്തെ തുറന്നുകാണിക്കുന്ന മാരി സെൽവരാജിന്‍റെ 'പരിയേറും പെരുമാൾ' സിനിമ ഹി​ന്ദിയിലേക്ക്​ റീമേക്ക്​ ചെയ്യാനൊരുങ്ങി ബോളിവുഡിലെ പ്രമുഖ സംവിധായകൻ കരൺ ജോഹർ. കതിർ, ആനന്ദി, യോഗി ബാബു തുടങ്ങിയവർ വേഷമിട്ട ചിത്രം സിനിമ ലോകത്ത്​ കോളിളക്കം തന്നെ സൃഷ്​ടിച്ചിരുന്നു. 2018ൽ പുറത്തിറങ്ങിയ ചിത്രം നിരവധി പ്രശംസയും പിടിച്ചുപറ്റിയിരുന്നു.


കരൺ ജോഹർ റീമേക്ക്​ ചെയ്യുന്ന ആദ്യ തമിഴ്​ ചിത്രം കൂടിയാകും പരിയേറും പെരുമാൾ. 'കരൺ ജോഹർ റീമേക്കിന്​ അവകാശം നേടുന്ന ആദ്യ തമിഴ്​ ചിത്രമാണ്​ പരി​േയറും പെരുമാൾ. ഇംഗ്ലീഷ്​, ഹിന്ദി, മറാത്തി തുടങ്ങിയ ഭാഷകളിലെ ചിത്രങ്ങൾ അദ്ദേഹം റീമേക്ക്​ ​െചയ്​തിരുന്നു. ഇപ്പോൾ പരിയേറും പെരുമാളിന്‍റെയും റീമേക്ക്​ അവകാശം സ്വന്തമാക്കി. മലയാളം ചിത്രമായ 'ഡ്രൈവിങ്​ ലൈസൻസി'ന്‍റെ റ​ീമേക്ക്​ അവകാശം അദ്ദേഹം സ്വന്തമാക്കിയിരുന്നു. അക്ഷയ്​ കുമാറും ഇമ്രാൻ ഹാഷ്​മിയും മുഖ്യകഥാപാത്രങ്ങളായെത്തുന്ന​ ചിത്രം പുരോഗമിക്കുകയാണ്​' -അടുത്ത വൃത്തങ്ങൾ പറയുന്നു.

കരൺ ജോഹർ

ജാതീയമായി അടിച്ചമർത്തപ്പെട്ടവരുടെ ഉയിർത്തഴുന്നേൽപ്പിന്‍റെ കഥയാണ്​ പരിയേറും പെരുമാൾ. കറുപ്പിയെന്ന നായ്​യുടെ കൊലപാതകവും പിന്നീട്​ നടക്കുന്ന സംഭവവികാസങ്ങളുമാണ്​ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്​. പാ രജ്ഞിത്താണ്​ ചിത്രത്തിന്‍റെ നിർമാണം നിർവഹിച്ചത്​. 

Tags:    
News Summary - Karan Johar to remake Tamil film Pariyerum Perumal in Hindi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.