നടൻ ടൊവിനോ തോമസിന് സിനിമ ചിത്രീകരണത്തിനിടെ സംഭവിച്ച പരിക്കിനെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. സിനിമയിൽ സംഘട്ടനം ചിത്രീകരിക്കുന്നതിനിടെ അദ്ദേഹത്തിന് വയറ്റിൽ ഇടിയേൽക്കുകയായിരുന്നു. അപ്പോൾ പ്രശ്നമൊന്നും തോന്നിയിരുന്നില്ലെന്നും പിന്നീട് കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നെന്നും ടോവിനോയുടെ പേഴ്സണൽ ട്രെയിനർ പറഞ്ഞു.
മൂന്ന് വര്‍ഷം ടൊവിനൊയുടെ പേഴ്‌സണല്‍ ട്രെയിനറായിരുന്ന ഷൈജന്‍ അഗസ്റ്റിനാണ് വിവരങ്ങൾ പങ്കുവച്ചത്. ടൊവിനോയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വെള്ളിയാഴ്ച 11 വരെ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുമെന്നും അവസാനം ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. തുടര്‍ന്ന് ആന്‍ജിയോഗ്രാം ടെസ്റ്റ് നടത്തുമെന്നും ബുള്ളറ്റിന്‍ വ്യക്തമാക്കി. നടനിപ്പോൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണുള്ളത്.
'കള' എന്ന സിനിമയുടെ സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് നടന് പരിക്കേറ്റത്. എറണാകുളം പിറവത്തായിരുന്നു ഷൂട്ടിങ്. സംഘട്ടന രംഗത്തിനിടെ വയറിന് ഇടിയേൽക്കുകയായിരുന്നു. നിലവിലെ രക്തസ്രാവം വലിയ പ്രശ്‌നമുള്ളതല്ല എന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. 'അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ', 'ഇബിലീസ്' എന്നീ ചിത്രങ്ങളുടെ സംവിധായകനായ രോഹിത് ബി.എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കള. 'കള'യുടെ മോഷൻ പോസ്റ്റർ ടൊവിനോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.