ന്യൂഡൽഹി: കബീർ ഖാൻെറ സംവിധാനത്തിൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ബജ്രംഗ് ഭായ്ജാൻ കണ്ടവരൊന്നും മുന്നിയെ മറക്കാനിടയില്ല. സൂപ്പർതാരം സൽമാൻ ഖാനേക്കാളും കയ്യടി നേടിയത് സിനിമയിലെ മുന്നിയുടെ പ്രകടനമായിരുന്നു.
ബജ്റംഗ് ഭായ്ജാൻ പുറത്തിറങ്ങിയിട്ട് അഞ്ചുവർഷം പിന്നിട്ടു. സിനിമ പ്രേമികളുടെ മനസ്സിലിപ്പോഴും മുന്നിയുടെ ഹൃദയം തട്ടുന്ന പ്രകടനമുണ്ട്. മുന്നിയായി തകർത്തഭിനയിച്ച ഹർഷൽ മൽഹോത്ര ദീപാവലിക്ക് പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു. 12 കാരിയായ ഹർഷൽ ഇപ്പോൾ മുംബൈയിലെ സ്കൂൾ വിദ്യാർഥിനിയാണ്.
ബജ്രംഗ് ഭായിജാനിൽ പാകിസ്താനിൽ നിന്നും ഇന്ത്യയിൽ ഒറ്റപ്പെട്ടുപോയ സംസാരിക്കാൻ കഴിയാത്ത ആറുവയസ്സുകാരിയുടെ വേഷമാണ് ഹർഷൽ മൽഹോത്ര അഭിനയിച്ചിരുന്നത്. സൽമാൻ ഖാനൊപ്പം കരീന കപൂർ, നവാസുദ്ദീൻ സിദ്ദീഖി, മെഹർ വിജ് തുടങ്ങിയവരും വേഷമിട്ട ചിത്രം ആ വർഷത്തെ വലിയ സൂപ്പർ ഹിറ്റുകളിൽ ഒന്നായിരുന്നു.
Munni from Salman Khan's Bajrangi Bhaijaan is all grown up. Can you recognise her?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.