ചീരുവി​െൻറ മകനെക്കാണാൻ നസ്രിയയും ഫഹദുമെത്തി

ബംഗളൂരു: അന്തരിച്ച കന്നട നടൻ ചിരജ്ഞീവി സർജയുടേയും നടി മേഘ്​നരാജിനേയും കുഞ്ഞിനേയും ബംഗളൂരുവിൽ സന്ദർശിച്ച്​ നടൻ ഫഹദ്​ ഫാസിലും ഭാര്യ നസ്രിയയും. ഇരുവരും ആശുപത്രിയിലെത്തി മേഘ്നയേയും കുഞ്ഞിനേയും കണ്ടു. ഇതി​െൻറ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്​. വ്യാഴാഴ്ച രാവിലെയാണ്​ ബം​ഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ മേഘ്നരാജ്​ ആൺകുഞ്ഞിന്​ ജന്മം നൽകിയത്​. മേഘ്നയും ചിരജ്ഞീവി സർജയുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന ആളാണ് നസ്രിയ.


2013ൽ പുറത്തിറങ്ങിയ മാഡ് ഡാഡ് എന്ന ചിത്രത്തിൽ മേഘ്​നരാജും നസ്രിയയും ഒരുമിച്ചഭിനയിച്ചിരുന്നു. കുഞ്ഞു പിറന്ന ഉടനെ 'ജൂനിയർ ചിരൂ, വെൽക്കം ബാക്ക് ഭായീ' എന്നാണ് നസ്രിയ കുറിച്ചത്. ഇൗ വർഷം ജൂൺ ഏഴിന് ഹൃദയാഘാതത്തെ തുടർന്നാണ്​ ചിരജ്ഞീവി സർജ അന്തരിച്ചത്​. 39 വയസായിരുന്നു.മേഘ്ന നാലുമാസം ഗർഭിണിയായിരിക്കെയാണ്​ ചിരഞ്ജീവിയെ മരണം തട്ടിയെടുത്തത്​.

Full View

.ചിരഞ്ജീവിയുടെ ചിത്രത്തിനരികെ ഇരുന്നുകൊണ്ട് നടത്തിയ മേഘ്നയുടെ ബേബി ഷവര്‍ ചടങ്ങുകളുടെ ഫോട്ടോകളും സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. കൺമണിയെ വരവേൽക്കാൻ സഹോദരൻ ധ്രുവ്​ 10 ലക്ഷത്തി​െൻറ വെള്ളി തൊട്ടിലൊരുക്കിയതും വാർത്തയായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.