ദി ​ചോ​യ്‌​സ്’ ഹ്ര​സ്വ​ചി​ത്ര​ത്തി​ലെ ഒ​രു രം​ഗം

പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടി ‘ദി ​ചോ​യ്‌​സ്’ ഹ്ര​സ്വ​ചി​ത്രം

ജു​ബൈ​ൽ: പൂ​ർ​ണ​മാ​യും സൗ​ദി​യി​ൽ ചി​ത്രീ​ക​രി​ച്ച സാ​മൂ​ഹി​ക പ്ര​സ​ക്ത​മാ​യ ‘ദി ​ചോ​യ്‌​സ്’ ഹ്ര​സ്വ​ചി​ത്രം പ്രേ​ക്ഷ​ക ശ്ര​ദ്ധ​നേ​ടു​ന്നു. യ​ഥാ​ർ​ഥ ജീ​വി​ത​ക​ഥ​യെ അ​ടി​സ്ഥാ​ന​മാ​ക്കി ജു​ബൈ​ലി​ലെ മ​ല​യാ​ളി​ക​ൾ അ​ണി​യി​ച്ചൊ​രു​ക്കി​യ സി​നി​മ ക​ഴി​ഞ്ഞ സൗ​ദി ദേ​ശീ​യ​ദി​ന​ത്തി​ലാ​ണ് യൂ​ട്യൂ​ബി​ൽ റി​ലീ​സ് ചെ​യ്ത​ത്. ത്രീ​യെ​സ് നോ​ർ​ത്ത് വെ​സ്​​റ്റി​​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ച്ച ഈ ​ചെ​റു സി​നി​മ ഇ​തി​ന​കം 4,600ലേ​റെ ആ​ളു​ക​ൾ ക​ണ്ടു​ക​ഴി​ഞ്ഞു. സ്നേ​ഹ​നി​ർ​ഭ​ര​മാ​യ ഒ​രു വാ​ക്ക്, ഒ​രു വി​ര​ൽ​ത്തു​മ്പ്, ആ​ർ​ദ്ര​മാ​യൊ​രു ത​ലോ​ട​ൽ ഇ​തൊ​ക്കെ മ​തി ഒ​രാ​ൾ​ക്ക് പ്ര​ത്യാ​ശ​യേ​കാ​നും ജീ​വി​തം തി​രി​ച്ചു​പി​ടി​ക്കാ​നു​മെ​ന്ന വ​ലി​യ തി​രി​ച്ച​റി​വ് സി​നി​മ മു​ന്നോ​ട്ട്​ വെ​ക്കു​ന്നു.

ചി​ത്രം തു​ട​ങ്ങു​മ്പോ​ൾ നി​രാ​ശ​യോ​ടെ ആ​ത്മ​ഹ​ത്യ ചെ​യ്യാ​നു​റ​ച്ച ശ്രീ​ധ​ര​ൻ എ​ന്ന ക​ഥാ​പാ​ത്രം സി​നി​മ അ​വ​സാ​നി​ക്കു​മ്പോ​ഴേ​ക്ക് ജീ​വി​ത​ത്തി​ൽ പു​തി​യ അ​ർ​ഥ​വും ആ​ഹ്ലാ​ദ​വും ക​ണ്ടെ​ത്തു​ക​യാ​ണ്. നാം ​ന​മു​ക്ക് വേ​ണ്ടി മാ​ത്രം ജീ​വി​ച്ചാ​ൽ പോ​രാ ന​മ്മു​ടെ സ​ഹാ​യം ആ​വ​ശ്യ​മു​ള്ള പ​ല​രും ന​മു​ക്ക് ചു​റ്റു​മു​ണ്ട് എ​ന്ന സ​ഹ​യാ​ത്രി​ക​നാ​യ സ​ലീ​മി​ന്റെ വാ​ക്കു​ക​ൾ ശ്രീ​ധ​ര​​ന്റെ ജീ​വി​ത​ത്തെ അ​ടി​മു​ടി മാ​റ്റി​മ​റി​ക്കു​ന്നു. ആ​കെ മൂ​ന്ന് ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് ക​ഥ വി​ക​സി​ക്കു​ന്ന​ത്. ഹ​രി​താ​ഭ​മാ​ർ​ന്ന ഭൂ​പ്ര​കൃ​തി, മ​ണ​ൽ​ക്കാ​ടു​ക​ൾ, ഈ​ജി​പ്ഷ്യ​ൻ ചാ​യ, മ​രു​ഭൂ​മി​യി​ൽ ത​ല​യെ​ടു​പ്പോ​ടെ വി​രാ​ജി​ക്കു​ന്ന ഒ​ട്ട​ക​ങ്ങ​ൾ, ആ​ട്ടി​ൻ​കൂ​ട്, അ​വ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചു​രു​ള​ഴി​യു​ന്ന വ്യ​ത്യ​സ്ത​രാ​യ മൂ​ന്നു മ​നു​ഷ്യ​രു​ടെ ജീ​വി​തം സി​നി​മ​യി​ൽ ഹൃ​ദ്യ​മാ​യി കോ​റി​യി​ട്ടി​രി​ക്കു​ന്നു.

ജീ​വി​ത നി​രാ​സ​ത്തി​ൽ ആ​ത്മ​ഹ​ത്യ​യെ ഏ​ക പോം​വ​ഴി​യാ​യി കാ​ണു​ന്ന മ​നു​ഷ്യ​രെ ജീ​വി​ത​ത്തി​​ന്റെ പ​ച്ച​പ്പി​ലേ​ക്ക് കൈ​പി​ടി​ച്ചു​യ​ർ​ത്താ​നും ആ​ഹ്ലാ​ദ​ത്തി​​ന്റെ പു​ത്ത​ൻ മേ​ച്ചി​ൽ​പു​റ​ങ്ങ​ൾ ക​ണ്ടെ​ത്താ​നും ക​ല​യി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന സ​ന്ദേ​ശ​മാ​ണ് ഈ ​സി​നി​മ പ​ക​രു​ന്ന​ത്. ക​ഥ, തി​ര​ക്ക​ഥാ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച​ത്​ ജു​ബൈ​ൽ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ലെ അ​ധ്യാ​പ​ക​ൻ എ​ൻ. സ​നി​ൽ​കു​മാ​റാ​ണ്. ജു​ബൈ​ലി​ൽ പ്ര​വാ​സി​ക​ളാ​യ സ​ഫ​യ​ർ മു​ഹ​മ്മ​ദ്​ ഛായാ​ഗ്ര​ഹ​ണ​വും അ​ൻ​സി​ൽ അ​ഷ്റ​ഫ് എ​ഡി​റ്റി​ങ്ങും വി​ൽ​സ​ൻ ജോ​സ​ഫ് പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും നി​ർ​വ​ഹി​ക്കു​ന്നു.

ജു​ബൈ​ലി​ൽ സം​ഗീ​ത അ​ധ്യാ​പി​ക​യാ​യ ദി​വ്യ ന​വീ​ൻ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്നു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സാ​ബു മേ​ല​തി​ൽ, സാ​മൂ​ഹി​ക രാ​ഷ്​​ട്രീ​യ പ്ര​വ​ർ​ത്ത​ക​ൻ നൂ​ഹ് പാ​പ്പി​നി​ശ്ശേ​രി, അ​ഫ്‌​ഗാ​നി​സ്​​താ​നി പൗ​ര​ൻ മു​ഷ്താ​ഖ് അ​ഹ്​​മ​ദ് എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ജു​ബൈ​ലി​ലെ ദ​റീ​ൻ ഹി​ൽ​സ്, അ​ബൂ ഹ​ദ്രി​യ മ​രു​ഭൂ​മി എ​ന്നി​വി​ട​ങ്ങ​ളാ​ണ് ചി​ത്രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം അ​ന​സ് പ​ത്ത​നം​തി​ട്ട സം​വി​ധാ​നം ചെ​യ്ത ‘ഒ​രു നി​റ​ക​ൺ ചി​രി​യി​ൽ’ എ​ന്ന ചെ​റു​സി​നി​മ​ക്ക് എ​ൻ. സ​നി​ൽ​കു​മാ​ർ ക​ഥ​യും തി​ര​ക്ക​ഥ​യും ഒ​രു​ക്കി​യി​രു​ന്നു. ഏ​റെ അ​വാ​ർ​ഡു​ക​ൾ ഈ ​സി​നി​മ​ക്ക് ല​ഭി​ച്ചി​രു​ന്നു.

Tags:    
News Summary - 'The Choice' short film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.