മുംബൈ: ബോളിവുഡിൽ ഏറ്റവും പ്രിയങ്കരനായ പുതുമുഖ നടന്മാരിൽ ഒരാളാണ് ടൈഗർ ഷ്റോഫ്. സമൂഹ മാധ്യമങ്ങളിൽ ദശലക്ഷക്കണക്കിന് ആരാധകരുള്ള യുവതാരം. ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങൾ സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിക്കുന്ന ടൈഗർ അവരുമായി ആശയവിനിമയത്തിനും സമയം കണ്ടെത്താറുണ്ട്. കഴിഞ്ഞ ദിവസം ടൈഗറിെൻറ ഒരു കുഞ്ഞുആരാധികയുടെ വിഷമം വിഡിയോയിലൂടെ പുറത്തുവന്നപ്പോൾ അത് വൈറലായി മാറാൻ അധികം താമസമുണ്ടായില്ല. 'ടൈഗർ ഷ്റോഫിനെ എനിക്ക് വല്ലാതെ മിസ് ചെയ്യുന്നു' എന്ന് മൂന്നര വയസ്സുകാരി പറയുന്നതാണ് ദൃശ്യത്തിൽ.
ഈ വിഡിയോ ഒടുവിൽ ടൈഗറിെൻറ ശ്രദ്ധയിലുമെത്തി. 'ഇപ്പോഴത്തെ സാഹചര്യങ്ങളൊക്കെ നിയന്ത്രണ വിധേയമാവുകയും പുറത്തിറങ്ങുന്നത് സുരക്ഷിതമാവുകയും ചെയ്യുേമ്പാൾ അവളെ കാണാനെത്തുന്നതിൽ സന്തോഷം' എന്ന് താരം മറുപടി നൽകി. ടൈഗറിെൻറ വിനയപുർണമുള്ള ഈ മറുപടി ട്വിറ്ററിൽ ഏറെ കൈയടി നേടി.
My cutie pie is the youngest but your biggest fan @iTIGERSHROFF she is only 3.5 year old but want you to meet her Tiger Shroff like anything. She is of the hope that one day he will come to meet her. pic.twitter.com/8orwvjz36p
— Deepak Kumar (@MonuDK) August 17, 2020
കുട്ടിയുടെ പിതാവ് ദീപക് കുമാറാണ് ട്വിറ്റർ അക്കൗണ്ടിലൂടെ ടൈഗർ ഷ്റോഫിനോടുള്ള മകളുടെ ആരാധന പരസ്യമാക്കിയത്. 'ഏറ്റവും പ്രായം കുറഞ്ഞവളെങ്കിലും ടൈഗർഷ്റോഫിെൻറ ഏറ്റവും വലിയ ആരാധിക എെൻറ കുഞ്ഞുമോളാണ്. മൂന്നര വയസ്സ് മാത്രമേയുള്ളൂ അവൾക്ക്. ടൈഗറിനെ നേരിൽ കാണണമെന്നതാണ് അവളുടെ ഏറ്റവും വലിയ ആഗ്രഹം. ഒരുദിവസം അദ്ദേഹം തന്നെക്കാണാൻ എത്തുമെന്നുതന്നെയാണ് അവളുടെ പ്രതീക്ഷ.' മകളുടെ വിഡിയോക്കൊപ്പം ദീപക് കുമാർ കുറിച്ചു.
Would love to meet her when the situation is under control and is safe to come out❤️
— Tiger Shroff (@iTIGERSHROFF) August 20, 2020
മകളെക്കാണാനെത്തുമെന്ന താരത്തിെൻറ മറുപടി ദീപകിനെ ആഹ്ലാദഭരിതനാക്കി. 'ഏറെ പ്രചോദനം പകരുന്നതാണ് നിങ്ങളുടെ മറുപടി. ആഗ്രഹത്തിന് നിങ്ങൾ അനൂകൂലമായി പ്രതികരിച്ചുെവന്ന് അറിഞ്ഞതോടെ ആവേശത്തിലാണ് അവൾ. എന്നാണ് നിങ്ങളെ കാണുകയെന്നാണ് എപ്പോഴും അവൾ ചോദിക്കാറ്. കുറച്ച് പ്രതീക്ഷയുണ്ടെന്ന് ഇനി അവളോട് പറയാമല്ലോ. നിങ്ങളെ ഏറെ സ്നേഹിക്കുന്നു സർ' -ദീപക് ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.