2018ൽ ‘തമ്പി​’െൻറ 40 ാം വാർഷികത്തിന്​ നിളയോരത്ത്​ എത്തിയ നെടുമുടി വേണു. സിനിമയിലെ നായികയായ ജലജ സമീപം

◆മുസ്​തഫ അബൂബക്കർ

നെടുമുടി വേണുവി​െൻറ അരങ്ങേറ്റത്തിന്​ വേദിയായത്​ നിളാതീരം

നെടുമുടി വേണുവി​െൻറ അരങ്ങേറ്റത്തിന്​ വേദിയായതി​െൻറ ഓർമയിലാണ്​ തിരുനാവായ. 1978ൽ നിളാതീരത്ത് ചിത്രീകരിച്ച അരവിന്ദ​െൻറ 'തമ്പി'ലൂടെയാണ് അദ്ദേഹം ആദ്യമായി കാമറക്ക്​ മുന്നിലേക്ക്​ എത്തുന്നത്​. നിള മണപ്പുറത്ത് തമ്പടിച്ച സർക്കസ് കൂടാരത്തെ ചുറ്റിപ്പറ്റിയായിരുന്നു സിനിമ.

നാവാമുകുന്ദ ക്ഷേത്രത്തിനടുത്ത് ആൽത്തറയിൽ ഞെരളത്ത് രാമപ്പൊതുവാളുടെ സോപാന സംഗീതവും കേട്ട്​ ആസ്വദിച്ച് കിടന്നിരുന്നു നെടുമുടി. 'തമ്പി'ലെ കലാകാരന്മാരും പ്രധാന പ്രവർത്തകരും 28 ദിവസം താമസിച്ചിരുന്നത് തിരുനാവായ പഞ്ചായത്ത്​ പ്രഥമ പ്രസിഡൻറായിരുന്ന പാമ്പറമ്പിൽ കുഞ്ഞിമുഹമ്മദി​െൻറ വീട്ടിലായിരുന്നു. തമാശകൾ പറയാൻ ഒത്തുകൂടിയിരുന്നത് പ്രസിഡൻറി​െൻറ സഹോദരനായ കുഞ്ഞാപ്പയുടെ മുറ്റത്തെ മാവിൻചുവട്ടിലും.

നെടുമുടിക്ക്​ പുറമെ ഞെരളത്ത് രാമപ്പൊതുവാൾ, വി.കെ. ശ്രീരാമൻ, ആർട്ടിസ്​റ്റ്​ നമ്പൂതിരി. ഭരത് ഗോപി, കാവാലം നാരായണപ്പണിക്കർ, കൊട്ടറ ഗോപാലകൃഷ്ണൻ, ജലജ, ഷാജി എൻ. കരുൺ, എസ്. കുമാർ എന്നിവരൊക്കെയാണ് സംഘത്തിലുണ്ടായിരുന്നതെന്ന് കുഞ്ഞാപ്പ ഓർക്കുന്നു.

തിരുനാവായക്കാർക്ക് അന്ന് 28 ദിവസവും ഉത്സവ പ്രതീതിയായിരുന്നു. 'തമ്പി'ലെ പ്രധാന കഥാപാത്രമായിരുന്ന തിരുനാവായ സ്വദേശി കൃഷ്ണൻകുട്ടി ഇന്നില്ല. പിന്നീട് നിള മണപ്പുറത്ത് നടന്ന 'തമ്പി​'െൻറ 30ാം വാർഷികത്തിനും ചെമ്പിക്കൽ മണപ്പുറത്ത് നടന്ന 40ാം വാർഷികത്തിനുമായിരുന്നു നെടുമുടി തിരുനാവായയിൽ വന്നത്. അന്നും താമസം പഴയസ്ഥലത്ത്​ തന്നെയായിരുന്നു.



Tags:    
News Summary - Nila theeram was the venue for Nedumudi Venuvs debut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.