രാഖി സാവന്തിന് ട്യൂമറാണെന്ന് മുൻ ഭർത്താവ്; ജയിൽ ശിക്ഷ ഒഴിവാക്കാനുള്ള തട്ടിപ്പാണെന്ന് രണ്ടാം ഭർത്താവ്

ബോളിവുഡ് താരവും ബിഗ്ബോസ് മുൻ മത്സരാർഥിയുമായ രാഖി സാവന്തിന് ട്യൂമറാണെന്ന് മുൻ ഭർത്താവ് റിതേഷ് സിങ്. ഗർഭ പാത്രത്തിൽ ട്യൂമർ ബാധിച്ച രാഖി മേയ് 14 മുതൽ മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്ന് റിതേഷ് പറഞ്ഞു.

ആശുപത്രിക്കിടക്കയിലുള്ള രാഖിയുടെ ചിത്രങ്ങൾ ​സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. രാഖിക്ക് ഹൃദയ സംബന്ധമായ പ്രശ്നങ്ങളുണ്ടെന്ന് നേരത്തേ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഡോക്ടർമാർ രാഖിക്ക് ട്യൂമറുണ്ടെന്ന് സ്ഥിരീകരിച്ചതായും അർബുദമാണെന്ന് സംശയം പ്രകടിപ്പിച്ചതായും റിതേഷ് മാധ്യമങ്ങളോട് പറഞ്ഞു. വയറിനും നെഞ്ചിനും വേദനയുണ്ടായതിനെ തുടർന്നാണ് രാഖിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ​​''ആശുപത്രിയിലെത്തിച്ച ഉടൻ നിരവധി പരിശോധനകൾക്ക് വിധേയമാക്കി. അതിന്റെ ഫലം വരാനിരിക്കുകയാണ്. ശസ്ത്രക്രിയക്ക് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ടെന്നും അർബുദ​മാണോ എന്ന് സ്ഥിരീകരിക്കാൻ കാത്തിരിക്കുകയാണെന്നും റിതേഷ് കൂട്ടിച്ചേർത്തു. രാഖിയുടെ അവസ്ഥ ഗുരുതരമാണെന്നാണ് ബുധനാഴ്ച റിതേഷ് അറിയിച്ചത്. രാഖി പറയുമ്പോൾ ആളുകൾ അത് തമാശയായാണ് എടുക്കാറുള്ളത്. എന്നാൽ ആശുപത്രിയിലുള്ള ഈ ചിത്രം സത്യമാണ്. അവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണ്. അവരുടെ ആരോഗ്യത്തിനായി എല്ലാവരും പ്രാർഥിക്കണം. എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ''. -എന്നാണ്. റിതേഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നത്.

അതേസമയം, രാഖിയുടെ അസുഖം ശുദ്ധ തട്ടിപ്പാണെന്നാണ് രണ്ടാംഭർത്താവ് ആദിൽ ഖാൻ ദുറാനി പറയുന്നത്. ജയിൽ ശിക്ഷ ഒഴിവാക്കാനുള്ള അടവാണിത്. ​ആഴ്ചകൾക്കുള്ളിൽ കീഴടങ്ങണമെന്നാണ് അവരോട് ആവ​ശ്യപ്പെട്ടിരിക്കുന്നത്. ആ തീയതി അടുത്തുവരികയാ​ണെന്നും ആദിൽ ആരോപിച്ചു. രാഖിയും ആദിലും തമ്മിലുള്ള ബന്ധം നാൾക്കുനാൾ വഷളായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞവർഷമാണ് ഇരുവരും വേർപിരിഞ്ഞത്. അതിനു ശേഷം രണ്ടുപേരും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കാറുണ്ട്. ലൈംഗികതയുടെ അതിപ്രസരമുള്ള വിഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് രാഖിക്കെതിരെ ആദിൽ പരാതി നൽകിയിരുന്നു. ​രാഖിയുടെ ജാമ്യാപേക്ഷ തള്ളിയെന്നും ഉടൻ കീഴടങ്ങേണ്ടി വരുമെന്നും ആദിൽ അവകാശപ്പെട്ടിരുന്നു.

Tags:    
News Summary - Rakhi Sawant faking hospitalisation says ex husband Adil Khan durrani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.