മുംബൈ: ബോളുവുഡ് നടി രവീണ ടണ്ടന്റെ കാറിടിച്ച് സ്ത്രീകള്‍ക്ക് പരിക്കേറ്റെന്ന പരാതി വ്യാജമെന്ന് മുംബൈ പൊലീസ്. സി.സി.ടി.വി ഉള്‍പ്പടെ പരിശോധിച്ച ശേഷമാണ് പരാതി വ്യാജമാണെന്ന് പൊലീസ് അറിയിച്ചത്.
നടിക്കെതിരെ കഴിഞ്ഞ ദിവസമാണ് അമിതവേഗതയില്‍ മദ്യപിച്ച് വാഹനമോടിച്ചു എന്നും നാട്ടുകാരെ അപമാനിച്ചു എന്നും പരാതി ഉയര്‍ന്നത്. പരാതിക്കാരന്റേത് വ്യാജ പരാതിയാണെന്നും പ്രദേശത്തെ മുഴുവന്‍ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചുവെന്നും പൊലീസ് പറഞ്ഞു. തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്ന് നേരത്തെ സോഷ്യൽ മീഡിയയിലൂടെ രവീണയും പ്രതികരിച്ചിരുന്നു.
പരാതി നല്‍കിയ കുടുംബം റോഡ് മുറിച്ചു കടക്കുമ്പോള്‍ നടിയുടെ ഡ്രൈവര്‍ കാര്‍ റോഡില്‍ നിന്ന് റിവേഴ്സ് എടുക്കുകയായിരുന്നു. കാറിന് പിന്നില്‍ ആളുണ്ടോ എന്ന് പരിശോധിക്കണമെന്ന് ഒരു യുവതി ഡ്രൈവറോട് പറയുകയും ഇതുമായി ബന്ധപ്പെട്ട് ചെറിയ തര്‍ക്കം ഉണ്ടാവുകയും ചെയ്തിരുന്നു. മുംബൈ ബാന്ദ്രയിലായിരുന്നു സംഭവം.
തര്‍ക്കം രൂക്ഷമായതോടെ ഡ്രൈവറെ സംരക്ഷിക്കാനായാണ് രവീണ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇറങ്ങിയത്. കൂടിനിന്ന ആളുകൾ നടിയെ അധിക്ഷേപിച്ചുവെന്നും വിവരങ്ങളുണ്ട്. ഇരുകൂട്ടരും പൊലീസിൽ പരാതിയും നൽകിയിരുന്നു. പിന്നാലെ ഇരുകൂട്ടരും പരാതി പിൻവലിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.