കൊച്ചി: മുസ്രിസ് ബിനാലെ കാണാൻ സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണനെത്തി. ഓരോ തവണയും പുതിയ കലാ അന്വേഷണങ്ങൾ ബിനാലെയിൽ കാണാനും കേൾക്കാനും കഴിയുന്നതായി അദ്ദേഹം പറഞ്ഞു. സിനിമയായാലും നാടകമായാലും സംഗീതമായാലും അതിന്‍റെ തനിമയാർന്ന രൂപത്തിൽ ആസ്വദിക്കുന്നില്ല.
അതിന്‍റെയെല്ലാം ആഭാസങ്ങളാണ് നമ്മൾ ആസ്വദിക്കുന്നത്. നാം കുറച്ചൊക്കെ നമ്മെത്തന്നെ പരിശോധിച്ച് അറിയണമെന്നും രണ്ടു ദിവസങ്ങളിലായി ബിനാലെ വേദികൾ സന്ദർശിച്ചശേഷം അടൂർ പ്രതികരിച്ചു.തമിഴ് നാടക, ഡോക്യുമെന്‍ററി സംവിധായക പ്രസന്ന രാമസ്വാമി, അടൂരിന്‍റെ ചിരകാല സഹ സംവിധായകൻ മീര സാഹിബ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.