'എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധങ്ങളില്‍ ഒന്ന്'; അനുഭവം പങ്കുവച്ച്​ നടൻ ഷാഹിദ്​ കപൂർ

ത​െൻറ ജീവിതത്തിലുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ്​ നടൻ ഷാഹിദ്​ കപൂർ. 'ജേഴ്​സി' സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റതിനെ കുറിച്ചാണ്​ നടൻ ഇന്‍സ്റ്റാഗ്രാമിലൂടെ വെളിപ്പെടുത്തിയത്​. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ തന്റെ ചുണ്ടുകള്‍ പൊട്ടി 25 തുന്നലുകള്‍ ഇടേണ്ടി വന്നിരുന്നെന്ന് ഷാഹിദ് കപൂര്‍ പറയുന്നു.

'എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധങ്ങളില്‍ ഒന്ന്. പന്ത് എന്റെ കീഴ്ചുണ്ട് പൊട്ടിച്ചു, അത് കാരണം ഞങ്ങള്‍ക്ക് രണ്ട് മാസത്തേക്ക് ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്നു. 25 സ്റ്റിച്ചുകള്‍ ഉണ്ടായിരുന്നു. മൂന്ന് മാസം എടുത്തു എന്റെ ചുണ്ടുകള്‍ പഴയ അവസ്ഥയില്‍ എത്തുവാന്‍'

'എന്നാല്‍ ഇപ്പോഴും ചില സമയങ്ങളില്‍ അത് പഴയത് പോലെ തോന്നാറില്ല. എനിക്ക് അത് ചലിപ്പിക്കാന്‍ കഴിയില്ല. അതിനാല്‍ തന്നെ സിനിമയ്ക്കായി എന്റെ രക്തം വരെ നല്‍കി' എന്നാണ് ഷാഹിദ് പറയുന്നത്. താന്‍ ഹെല്‍മെറ്റ് ധരിക്കാത്തതുകൊണ്ടാണ് പരിക്ക് പറ്റിയതെന്നും ഷാഹിദ് കൂട്ടിച്ചേര്‍ത്തു.

നാനി നായകനായെത്തി മികച്ച വിജയം കരസ്ഥമാക്കിയ ചിത്രമായിരുന്നു ജേഴ്‌സി. ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നു എന്ന വാര്‍ത്ത ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഡിസംബറിലാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം കായികരംഗത്തേക്ക് തിരിച്ചുവരാൻ ശ്രമിക്കുന്ന ഒരു ക്രിക്കറ്റ് താരമായാണ് ഷാഹിദ് ജെഴ്​സിയിൽ അഭിനയിക്കുന്നത്

Tags:    
News Summary - When Shahid Kapoor Suffered Injury On The Sets Of Jersey, Got 25 Stitches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.