പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ലെ ഹാ​രി​സ​ൺ മ​ല​യാ​ളം പ്ലാ​ന്റേ​ഷ​ൻ എ​സ്റ്റേ​റ്റി​നുള്ളി​ൽ സ്ഥി​തിചെ​യ്യു​ന്ന അ​മ്പ​ല​ക്കു​ന്ന് കാ​വ്

ജൈവ വൈവിധ്യങ്ങളുടെ കലവറയായി അമ്പലക്കുന്ന് കാവ്

പൊഴുതന: പതിറ്റാണ്ടുകളായി ജൈവവൈവിധ്യങ്ങളുടെ കലവറയായി നിലനിൽക്കുകയാണ് പൊഴുതന പഞ്ചായത്തിലെ അമ്പലക്കുന്ന് കാവ്. ജില്ലയിൽ തന്നെ അപൂർവ ജൈവസമ്പത്തുള്ള വനമെന്ന് വിശേഷിപ്പിക്കാവുന്നതും നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് ഇത്.ചരിത്രപ്രാധാന്യമുള്ള കാവില്‍ അപൂര്‍വയിനം സസ്യങ്ങളാണുള്ളത്. പൊഴുതനയിലെ ആദ്യകാല ഭൂ ഉടമകളായിരുന്ന ഇടം തറവാട്ടുകാരാണ് നിലവിൽ കാവ് സംരക്ഷിക്കുന്നത്. നൂറ്റാണ്ടുകളായി ഈ കാവിൽ ഉത്സവം നടത്തിവരുന്നു.

ഹാരിസൺ മലയാളം പ്ലാന്റേഷൻ അച്ചൂർ ഡിവിഷനിൽ തേയില എസ്റ്റേറ്റിന് നടുവിലായി സ്ഥിതി ചെയ്യുന്ന കാവിന് ഒരു ഏക്കറിലധികം വിസ്തൃതിയുണ്ട്. കാവില്‍ വന്‍മരം, ചെറുമരം, വള്ളിച്ചെടികള്‍, കുറ്റിച്ചെടികള്‍, പന, ഔഷധികള്‍, ആല്‍ഗ, ഫംഗസുകള്‍ തുടങ്ങിയവയും 15 തരം പക്ഷികളും 15 തരത്തിലുള്ള ചിത്രശലഭങ്ങളും ഏഴുതരം ഉരഗങ്ങളും മൂന്നുതരം സസ്തനികളുമുണ്ടെങ്കിലും അവയെല്ലാം ഇന്ന് വംശനാശഭീഷണയിലാണ്.

കാവിനുള്ളിലെ അപൂര്‍വയിനത്തില്‍പെട്ട പന വിഭാഗത്തിൽപെട്ട വൃക്ഷവും സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ വിരുന്നെത്തുന്ന അപൂര്‍വയിനം ദേശാടനപക്ഷിയും അമ്പലക്കുന്ന് കാവിന്റെ പ്രത്യേകതയാണ്.ഇത്തരം ജൈവ വൈവിധ്യങ്ങള്‍ കൊണ്ട് സമ്പുഷ്ഠമായ കാവിന്റെ നിലനില്‍പിന് ഭീഷണിയായി പ്ലാസ്റ്റിക് മാലിന്യ നിക്ഷേപവും ഒപ്പം സമീപത്തെ തേയില എസ്റ്റേറ്റ് കേന്ദ്രികരിച്ചുള്ള സാമൂഹ്യവിരുദ്ധരുടെയും മദ്യപാനികളുടെയും കേന്ദ്രമായി മാറുന്നതും കാവിന് ഭീഷണിയായി ട്ടുണ്ട്.അധികൃതർ മുൻകൈയെടുത്ത് ഇതിന് സംരക്ഷണമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് പ്രകൃതിസ്നേഹികള്‍.

Tags:    
News Summary - Ambalakunn Kavu is a storehouse of biological diversity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.