അന്തരീക്ഷത്തിൽ കാർബൺ ഡൈഓക്സൈഡിന്റെ അളവ് പുതിയ റെക്കോഡിലേക്ക്

അന്തരീക്ഷത്തിൽ കാർബൺ ഡൈഓക്സൈഡിന്റെ അളവ് പുതിയ റെക്കോഡിലേക്ക്. വ്യവസായിക വിപ്ലവം ആരംഭിച്ചതിനു മുമ്പുള്ള കാലത്തെ അപേക്ഷിച്ച് 50 ശതമാനം കൂടുതലാണ് ഇപ്പോഴത്തെ കാർബൺ ഡൈഓക്സൈഡിന്റെ അളവെന്ന് യു.എസിലെ നാഷനൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ ചൂണ്ടിക്കാട്ടി.

കാലാവസ്ഥ വ്യതിയാനത്തിലേക്ക് നയിക്കുന്ന ആഗോളതാപനത്തിനു കാരണമായ ഹരിത ഗൃഹവാതകങ്ങളിൽ ഏറ്റവും കൂടുതലുള്ളത് കാർബൺഡൈ ഓക്സൈഡാണ്. മീഥൈൻ, നിട്രസ് ഓക്സൈഡ്, ഫ്ലൂറിനേറ്റഡ് വാതകങ്ങളായ എച്ച്.എഫ്.സികൾ, എച്ച്. സി.എഫ്.സികൾ, ഓസോൺ എന്നിവയാണ് മറ്റ് ഹരിതഗൃഹ വാതകങ്ങൾ. ​ഫോസിൽ ഇന്ധനങ്ങൾ കത്തുമ്പോഴാണ് കാർബൺ ഡൈഓക്സൈഡ് പുറത്തുവരുന്നത്.

പ്രധാനമായും ദശലക്ഷക്കണക്കിന് വർഷങ്ങളായി മാറ്റമില്ലാതെ തുടരുന്ന ധ്രുവീയ മഞ്ഞുപാളികളെക്കുറിച്ചുള്ള പഠനത്തിലൂടെ, ഏകദേശം 400,000 വർഷങ്ങൾക്ക് മുമ്പ് വരെയുള്ള കാർബൺ ഡൈഓക്സൈഡ് സാന്ദ്രതയുടെ അളവ് ശാസ്ത്രജ്ഞർക്ക് കണക്കാക്കാൻ കഴിഞ്ഞു. ഈ കാലഘട്ടത്തിൽ കാർബൺഡൈ ഓക്സൈഡ് സാന്ദ്രത ഹിമയുഗങ്ങളിൽ ഏകദേശം 200 പി.പി.എമ്മും ചൂടുള്ള ഇന്റർ ഗ്ലേഷ്യൽ കാലഘട്ടങ്ങളിൽ ഏകദേശം 280 പി.പി.എമ്മും ആയിരുന്നു.

Tags:    
News Summary - Carbon dioxide levels hit new record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.