ചിൻസ്ട്രാപ്പ് പെൻഗ്വിനുകൾ ദിവസത്തിൽ പതിനായിരം തവണ ഉറങ്ങും; ശരാശരി ഒരുറക്കം 4 സെക്കൻഡ് വരെ

ചിൻസ്ട്രാപ് വിഭാഗത്തിൽ പെടുന്ന പെൻഗ്വിനുകളുടെ വിചിത്രരീതി കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. ഈ പെൻഗ്വിനുകൾ ഒരു ദിവസം ഉറങ്ങുന്നത് ഒന്നും രണ്ടും തവണയല്ല, പതിനായിരം തവണയാണ്. ബ്രീഡിങ് കോളനിയിലെ താമസക്കാരാണ് ഇവർ. സ്‌കുവ പക്ഷികളും മറ്റ് വേട്ടയാടുന്ന ജീവികളും തങ്ങളെയും മുട്ടകളെയും ആക്രമിക്കാതിരിക്കാനായി ഇവയ്ക്ക് സധാ ജാഗരൂകരാണ്.

അതുകൊണ്ട് തന്നെ നാല് സെക്കൻഡ് ദൈർഘ്യത്തിലാണ് ഇവ ഉറങ്ങാറുള്ളത്. ഇത് പെൻഗ്വിനുകളെ ഉറക്കത്തിനിടയിൽ പോലും ജാഗ്രതയുള്ളവരാക്കി നിർത്താൻ സഹായിക്കും. സയൻസ് എന്ന ജേണലിലാണ് ഇതു സംബന്ധിച്ച പഠനങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. തങ്ങളുടെ മുട്ടകൾ സംരക്ഷിക്കേണ്ട ആവശ്യകതയും അതേസമയം ഉറങ്ങേണ്ടതിന്‍റെ ആവശ്യകതയുമാണ് ഇത്തരമൊരു നിദ്രാഘടനയിലേക്കു നയിച്ചിരിക്കുന്നതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

പൈഗോസെലിസ് അന്‌റാർട്ടിക്കസ് എന്നാണ് ചിൻസ്ട്രാപ് പെൻഗ്വിനുകളുടെ ശാസ്ത്രനാമം. ഇവയുടെ ശരീരത്തിലുള്ള ചെറിയ കറുത്ത വര കാരണമാണ് ചിൻസ്ട്രാപ് പെൻഗ്വിനുകൾ എന്ന് വിളിക്കപ്പെടുന്നത്. റിങ് പെൻഗ്വിൻ, ബേർഡഡ് പെൻഗ്വിൻ, സ്റ്റോൺക്രാക്കർ പെൻഗ്വിൻ എന്നീ പേരുകളിലും ഇവർ അറിയപ്പെടാറുണ്ട്.

ലെപേഡ് സീൽ എന്നറിയപ്പെടുന്ന നീർനായകളാണ് ഇവയെ വേട്ടയാടുന്നത്. ഇതുമൂലം എല്ലാ വർഷവും ചിൻസ്ട്രാപ് പെൻഗ്വിനുകളുടെ എണ്ണത്തിൽ അഞ്ച് മുതൽ 20 ശതമാനം വരെ കുറവ് ഉണ്ടാകാറുണ്ട്.

Tags:    
News Summary - Chinstrap penguins survive on more than 10,000 naps a day, study finds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.