മാലിന്യ സംസ്‌ക്കരണത്തില്‍ മാതൃകയായി ചിറ്റാറ്റുകര ഹരിത കര്‍മസേന

കൊച്ചി: മാലിന്യ സംസ്‌ക്കരണത്തില്‍ മാതൃകാ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ് ചിറ്റാറ്റുകര ഗ്രാമ പഞ്ചായത്തിലെ ഹരിത കര്‍മസേന. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള പ്ലാസ്റ്റിക് ശേഖരണത്തിനു പുറമെ രണ്ടു മാസമായി കുപ്പിചില്ല് ശേഖരണവും നടത്തുന്നു. കഴിഞ്ഞ മാസം 450 കിലോ കുപ്പിച്ചില്ലാണ് പഞ്ചായത്തില്‍ നിന്നും ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ സംസ്‌ക്കരണത്തിന് കയറ്റി അയച്ചത്.

ഓരോ മാസവും പഞ്ചായത്തിന് കീഴിലെ 18 വാര്‍ഡുകളില്‍ നിന്നായി ശേഖരിക്കുന്ന മാലിന്യങ്ങള്‍ തരംതിരിച്ച് പഞ്ചായത്ത് പരിധിയിലെ നീണ്ടൂരില്‍ പ്രവര്‍ത്തിക്കുന്ന മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയില്‍ (എം.സി.എഫ്) എത്തിക്കും. ഇവിടെ നിന്നും മാലിന്യങ്ങള്‍ സംസ്‌ക്കരണത്തിനായി ക്ലീന്‍ കേരള കമ്പനിയിലേക്കു കയറ്റി അയക്കും. കഴിഞ്ഞ മാസം രണ്ടു ടണ്‍ പ്ലാസ്റ്റിക് ആണ് ക്ലീന്‍ കേരളയ്ക്കു കൈമാറിയത്.

പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ നിന്നും 100% യൂസര്‍ ഫീ കളക്ഷന്‍ നേടാന്‍ ഹരിത കര്‍മ സേനയ്ക്കായി. മറ്റ് വാര്‍ഡുകളിലും യൂസര്‍ ഫീ കളക്ഷന്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. 36 ഹരിത കര്‍മസേന പ്രവര്‍ത്തകരാണ് പഞ്ചായത്തിലെ മാലിന്യ നിര്‍മാര്‍ജനത്തിന് ചുക്കാന്‍ പിടിക്കുന്നത്. പഞ്ചായത്തിലെ അജൈവ മാലിന്യ സംസ്‌ക്കരണം സുതാര്യമാക്കുന്നതിനായി കെല്‍ട്രോണുമായി സഹകരിച്ച് ഹരിത കേരള മിഷന്‍, ശുചിത്വ മിഷന്‍ എന്നിവ സംയുക്തമായി നടപ്പാക്കുന്ന ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്ലിക്കേഷന്റെ എന്റോള്‍മെന്റ് നടപടികളും പഞ്ചായത്തില്‍ ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - Chittatukara Harita Karmasena as an example in waste management

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.