മാലിന്യ മുക്തം നവകേരളം : ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

കൊച്ചി: മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ തൃക്കാക്കര നഗരസഭയിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. തൃക്കാക്കര ഭാരത് മാതാ കോളജ് , കെ.എം.എം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, സെന്റ്. പോൾസ് കോളജ് കളമശ്ശേരി എന്നീ കോളജുകളിലെ നാഷണൽ സർവീസ് സ്കീം , എൻ.സി.സി വിദ്യാർഥികൾ പരിപാടിയിൽ പങ്കാളികളായി.

സീ പോർട്ട് - എയർപോർട്ട് റോഡ്, പൈപ്പ് ലൈൻ ജംഗ്ഷൻ തുടങ്ങിയ ഇടങ്ങളിൽ കൂടി കിടന്നിരുന്ന മാലിന്യ കൂമ്പാരങ്ങൾ വിദ്യാർഥികൾ നീക്കം ചെയ്തു. ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി നീക്കം ചെയ്ത മാലിന്യം തൃക്കാക്കര നഗരസഭക്ക് കൈമാറി.

 



മാലിന്യ മുക്തം നവകേരളം ക്യാമ്പയിന് സംബന്ധിച്ച് ശുചിത്വ മിഷൻ അസി. കോ-ഓർഡിനേറ്റർ കെ.ജെ ലിജി വിശദീകരിച്ചു. കെ.എം.എം കോളജ് നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ ബിജിത്ത്. എം.ശങ്കർ, ജില്ലാ ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ജെയിൻ പോൾ, ജില്ലാ ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺമാരായ മായദേവി, അന്ന വലന്റീന, എം.എ മുഹമ്മദ് മുബഷീർ , ശുചിത്വ മിഷൻ ഇന്റേൺ ബിപിൻ ബാലകൃഷ്ണൻ, ടോം.എസ്. ചങ്ങളത്ത് എന്നിവർ ക്ലീനിംഗിന് ഡ്രൈവിൽ പങ്കെടുത്തു.

Tags:    
News Summary - Garbage free Kerala: Cleanliness campaign organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.