ഗ്ലോബൽ എക്സ്പോ ഓൺ വേസ്റ്റ് മാനേജ്മന്റ് ടെക്നോളജിസ് മറൈൻ ഡ്രൈവിൽ നാലു മുതൽ ആറ് വരെ

കൊച്ചി: ഗ്ലോബൽ എക്സ്പോ ഓൺ വേസ്റ്റ് മാനേജ്മന്റ് ടെക്നോളജിസ് മറൈൻ ഡ്രൈവിൽ നാലു മുതൽ ആറ് വരെ നടത്തുമെന്ന് ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. ഖര- ദ്രവ്യ പരിപാലന രംഗത്ത് ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി കേരളത്തെ സമ്പൂർണ മാലിന്യവിമുക്ത സംസ്ഥാനമായി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഇന്ത്യയ്ക്കകത്തും വിദേശത്തും നിന്നുമുള്ള മാലിന്യ പരിപാലന മേഖലയിലെ ആധുനിക സാങ്കേതിത വിദ്യകളും യന്ത്രോപകരണങ്ങളും ആശയങ്ങളും ബദൽ ഉത്പന്നങ്ങളും അവതരിപ്പിക്കപ്പെടുന്ന 100 - ൽ പരം സ്റ്റാളുകൾ പ്രദർശനവേദിയിൽ ഒരുക്കിയിട്ടുണ്ട്. മാലിന്യ പരിപാലന സംവിധാനങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ദൂരീകരിച്ച് പൊതു അവബോധം വളർത്തുന്നതിനും അവസരമൊരുക്കും. മാലിന്യ സംസ്കരണ രംഗത്ത്‌ കേരളം സാക്ഷ്യംവഹിക്കുന്ന ഏറ്റവും വിപുലവും നൂതനവുമായ പഠന-പ്രദർശന-ചർച്ചാ വേദിയാകും പരിപാടി.

കോൺക്ലേവിൽ കേരളത്തിലെ എല്ലാ തദേശ സ്ഥാപനങ്ങളിൽ നിന്നും പത്ത് പ്രതിനിധികൾ വീതം പങ്കെടുക്കുന്നതിന് സർക്കാർ നിർദേശം നൽകി. തദേശ സ്ഥാപനങ്ങളിലെ മേയർ, ചെയർപേഴ്സൺ,പ്രസിഡന്റ്, സെക്രട്ടറി, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ, ആസൂത്രണ സമിതി വൈസ് ചെയർമാൻ, ഹരിതകർമ്മ സേന കൺസോഷ്യം ഭാരവാഹികൾ എന്നിവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളായിരിക്കും പങ്കെടുക്കുന്നത്. മാലിന്യ സംസ്കരണ രംഗത്തെ ആധുനികവും ശാസ്ത്രീയവുമായ മാർഗങ്ങൾ മനസിലാക്കി, അതാത്‌ തദേശ സ്ഥാപനത്തിൽ നടപ്പിലാക്കാൻ കോൺക്ലേവ്‌ സഹായകമാകും.

മാലിന്യ സംസ്കരണ മേഖലയിൽ പ്രവർത്തിക്കുന്ന ഹരിതകേരള മിഷൻ, ക്ലീൻ കേരള കമ്പനി, കേരള സോളിഡ് വേസ്റ്റ് മാനേജ്മെൻറ് പ്രൊജക്റ്റ്, അമൃത് പദ്ധതി, ഇമ്പാക്ട് കേരള ലിമിറ്റഡ്, കേരള വാട്ടർ അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോർഡ്, തുടങ്ങിയവയുടെ പങ്കാളിത്തത്തോടെയാണ്‌ കോൺക്ലേവ് ഒരുക്കുന്നത്‌. വലിയ തോതിൽ മാലിന്യം ഉല്പാദിപ്പിക്കുന്ന ഓഡിറ്റോറിയങ്ങൾ, ഷോപ്പിംഗ് മാളുകൾ, വ്യവസായങ്ങൾ, ഹോട്ടലുകൾ, ആശുപത്രികൾ, കെട്ടിട നിർമ്മാണ സ്ഥാപനങ്ങൾ തുടങ്ങിയവുടെ പ്രതിനിധികൾ, സംഘടനാ ഭാരവാഹികൾ എന്നിവർക്ക് കോൺക്ലേവിൽ പങ്കെടുക്കുന്നതിന് അവസരമൊരുക്കിയിട്ടുണ്ട്. ഓൺലൈൻ സംവിധാനം വഴി രജിസ്റ്റർ ചെയ്യുന്നവർക്കാണ് സന്ദർശനത്തിന് അവസരമൊരുക്കിയിട്ടുള്ളത്. പൊതുജനങ്ങൾ 250 രൂപ നിരക്കിൽ ഫീസ് നൽകണം. വിദ്യാർഥികൾക്ക് 100 രൂപയാണ് നിരക്ക്. 

Tags:    
News Summary - Global Expo on Waste Management Technologies on Marine Drive from 4th to 6th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.