ഷാർജ: പരിസ്ഥിതി സംരക്ഷണത്തിന്പിന്തുണ നൽകാൻ കായിക താരങ്ങൾ ഷാർജയിൽ നൂറു മരങ്ങൾ നട്ടു. ഷാർജ പരിസ്ഥിതി സംരക്ഷിത മേഖല അതോറിറ്റിയുടെയും യു.ഐ.എം എഫ്1-എച്ച് ടു ഒ വേൾഡ് ചാമ്പ്യൻഷിപ്പിന്റെയും സഹകരണത്തോടെ ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റിയാണ് അൽ മുൻതർ ഭാഗത്ത് ബോധവത്കരണ കാമ്പയിന്റെ ഭാഗമായി മരങ്ങൾ നട്ടത്. പാരിസ്ഥിതിക പ്രശ്നങ്ങളെ പിന്തുണയ്ക്കുന്നതിന്റെയും വനവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമാണ് പദ്ധതി നടപ്പാക്കുന്നത്. ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയും ഷാർജ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ മേൽനോട്ടത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ആഗോള ടൂറിസം ഭൂപടത്തിൽ നഗരങ്ങളുടെ പദവി ഉയർത്തുന്നതിൽ പരിസ്ഥിതി പ്രധാന ഘടകമാണെന്ന് എസ്.സി.ഡി.ടി.എ ചെയർമാൻ ഖാലിദ് ജാസിം അൽ മിദ്ഫ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.