സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 60 ഇക്കോടൂറിസം കേന്ദ്രങ്ങൾ

തിരുവനന്തപുരം : സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 60 ഇക്കോടൂറിസം കേന്ദ്രങ്ങൾ. ഇക്കോടൂറിസം പ്രകൃതിദത്തമായ സ്വഭാവങ്ങളുടെ നാശത്തിലേക്ക് നയിക്കുന്നുവെന്നാണ് പരിസ്ഥിതി പഠനരംഗത്ത് വിദഗ്ദരുടെ നിലപാട്. ഇക്കോടൂറിസം സസ്യജാലങ്ങളുടെ നാശത്തിനും കാരണമാകുന്നു. വർദ്ധിച്ച മലിനീകരണം വർധിക്കുന്നു. ജലാശയങ്ങളിലേക്കുള്ള പുറന്തള്ളൽ പ്രകൃതിദത്ത ആവാസവ്യവസ്ഥയുടെ നഷ്ടം ഉണ്ടാക്കുന്നു.

വിനോദസഞ്ചാരം കൊണ്ടുവരുന്ന അസ്വസ്ഥതകൾ വന്യജീവി സ്വഭാവത്തെയും ജീവശാസ്ത്രത്തെയും ഗുരുതരമായ പ്രത്യാഘാതങ്ങളോടെ ബാധിക്കുന്നുണ്ടെന്ന് ഗവേഷണങ്ങളിൽ കണ്ടെത്തി. ഇക്കോടൂറിസം കാരണം സംരക്ഷിത പ്രദേശങ്ങളിലെ മൃഗങ്ങൾക്ക് സമ്മർദം നേരിടുന്നു. വിനോദസഞ്ചാരികളുടെ സാമീപ്യം അവയുടെ ആവാസ വ്യവസ്ഥയിലും ഭക്ഷണരീതിയിലും മാറ്റം വരുത്തുന്നതിലൂടെ മൃഗങ്ങളുടെ സ്വഭാവത്തെ ബാധിക്കുന്നുവെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇക്കോടൂറിസം പരിസ്ഥിതികയെയും വന്യജീവികളെയും ദോഷകരമായി ബാധിക്കുന്നുവെന്നാണ് ഗവേഷണ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

അന്തരീക്ഷ മലിനീകരണം, ശബ്‌ദം, മാലിന്യ ഉൽപ്പാദനം, മലിനജലം എന്നിവ മറ്റ് വ്യവസായങ്ങളുടെ അതേ തരത്തിലുള്ള മലിനീകരണത്തിന് ഇക്കോ-ടൂറിസവും കാരണമാകുന്നു. ലോകത്തിന്റെ പലഭാഗങ്ങളിലും വിനോദസഞ്ചാരികൾ മാലിന്യത്തിന്റെ ഇരട്ടിയാണ് വനമേഖലയിൽ എത്തിക്കുന്നത്. ടൂറിസ്റ്റ് ഹോട്ടലുകൾ ചിലയിടങ്ങളിൽ നദികളിലേക്ക് മാലിന്യം നിക്ഷേപിക്കുന്നത് ജല മലിനീകരണത്തിന് കാരണുകുന്നു. അതിനാൽ സംസ്ഥാനത്തെ ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങളും വന്യജീവി ആക്രമങ്ങളും തമ്മിൽ ബന്ധമുണ്ടെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ വിലിയിരുത്തൽ

വനാതിർത്തിയിൽ താമസിക്കുന്നവരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷത്തിനുള്ള കാരണങ്ങളിലൊന്ന് ഇക്കോടൂറസിമാണെന്ന് പരിസ്ഥിതി പഠനങ്ങളിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ, വനാശ്രിത സമൂഹത്തിന്റെ പങ്കാളിത്തത്തോടെ ജനങ്ങൾക്ക് കൂടുതൽ തൊഴിൽ ലഭിക്കുന്നതിനും അതുവഴി ജീവിത നിലവാര ഉയർച്ചയും ഉണ്ടാക്കുമെന്നാണ് സംസ്ഥാനത്തിന്റെ വിലിയിരുത്തൽ.

അതിനാൽ, വനം വകുപ്പിന്റെ കീഴിൽ ഇക്കോടൂറിസം ഡയറക്ടറേറ്റ് രൂപീകരിക്കുന്നതിനായി നടപടികൾ തുടങ്ങി. പ്രൊപ്പോസൽ സമർപ്പിക്കുന്നതിന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പദവിയിലുള്ള സെഷ്യൽ ഓഫീസറെ നിയമിച്ച് ചുമതലപ്പെടുത്തി. ഈ ശിപാർശ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുന്നതിനാണ് സർക്കാർ തീരുമാനം. 

Tags:    
News Summary - There are 60 ecotourism centers operating in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.