നിലമ്പൂർ: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കേരള ലെജിസ്ലേറ്റിവ് അസംബ്ലി മീഡിയ ആന്‍ഡ് പാര്‍ലമെന്ററി സ്റ്റഡീസ് വിഭാഗവും യുനിസെഫും ചേർന്ന് സംഘടിപ്പിക്കുന്ന പ്രത്യേക കാലാവസ്ഥ അസംബ്ലിയില്‍ ജില്ലയിലെ ഗോത്രവര്‍ഗ വിഭാഗക്കാരായ കുട്ടികളും പങ്കെടുക്കും. വഴിക്കടവ് േറഞ്ച് ഉൾവനത്തിലെ അളക്കൽ കോളനിയിലെ ചോലനായ്ക്ക വിഭാഗത്തിലെ വി. ജയപ്രിയ, ചോക്കാട് കോളനിയിലെ കാട്ടുനായ്ക്ക വിഭാഗത്തിലെ എം. ജയ് മോൾ എന്നിവരാണ് തിങ്കളാഴ്ച നിയമസഭ മന്ദിരത്തിലെ ആര്. ശങ്കരനാരായണന് തമ്പി മെംബേഴ്സ് ലോഞ്ചില്‍ സംഘടിപ്പിക്കുന്ന പ്രത്യേക കാലാവസ്ഥ അസംബ്ലിയില്‍ പങ്കെടുക്കുന്നത്.
ഇരുവരും നിലമ്പൂർ വെളിയംതോട് ഐ.ജി.എം.എം.ആർ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളാണ്.
കാലാവസ്ഥ വ്യതിയാനത്തെ സംബന്ധിച്ച് കുട്ടികളിലും യുവാക്കളിലും അവബോധമുണ്ടാക്കാന്‍ 'നാമ്പ്' എന്ന പേരിലാണ് അസംബ്ലി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ എം.ബി. രാജേഷ് അധ്യക്ഷനാകും. മുഖ്യമന്ത്രി പിണറായി വിജയന്, റവന്യു മന്ത്രി കെ. രാജന്, പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, യുനിസെഫ് ഇന്ത്യ സോഷ്യല്‍ പോളിസി ചീഫ് ഹ്യുന്‍ ഹീബാന് എന്നിവര്‍ പരിസ്ഥിതി സംരക്ഷണ സന്ദേശം നല്‍കും. കാലാവസ്ഥ അസംബ്ലിയില്‍ പങ്കെടുക്കാന്‍ പോകുന്ന ഇന്ദിരാഗാന്ധി മെമോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ വിദ്യാർഥികളായ കുട്ടികള്‍ക്ക് സഹപാഠികളും അധ്യാപകരും ജനപ്രതിനിധികളും ചേര്‍ന്ന് യാത്രയയപ്പ് നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.