റീസൈക്ലിംഗ് അല്ല, പ്ലാസ്റ്റിക് നിരോധനമാണ് വേണ്ടതെന്ന് വാസ്തു ശിൽപി ജി. ശങ്കർ

കാക്കനാട്: പ്ലാസ്റ്റിക്കിൻ്റെ റീസൈക്ലിംഗ് അല്ല, പ്ലാസ്റ്റിക് നിരോധനം തന്നെയാണ് പ്രകൃതിയെ നിലനിർത്താൻ സ്വീകരിക്കേണ്ട അടിസ്ഥാന നടപടിയെന്ന് വാസ്തു ശിൽപിയും പരിസ്ഥിതി പ്രവർത്തകനുമായ ജി.ശങ്കർ. ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് കേരള മീഡിയ അക്കാദമിയും എറണാകുളം പ്രസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ഹരിതസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഹരിത രാഷ്ട്രീയം ലോകത്തിന്റെ നിലനിൽപിന്റെ രാഷ്ട്രീയമാണ്. വാണിജ്യ ആവശ്യങ്ങൾക്കായി പ്ലാസ്റ്റിക് മാലിന്യങ്ങളെ ഉപയോഗപ്പെടുത്തുക എന്ന ചിന്തയാണ് സർക്കുലർ ഇക്കോണമിയുടെ അടിസ്ഥാനം. ഇത് നാശത്തിന്റെ ചിന്താധാരയാണ്. ലോകത്തിലെ ജീവജാലങ്ങളെയാകമാനം ഇല്ലാതാക്കാനാവുന്നത്രയും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഭൂമായിലിപ്പോളുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന് ആക്കം കൂട്ടുന്നതിന് മറ്റൊരു കാരണം നാട്ടിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളിലെ തെറ്റായ തെരഞ്ഞെടുപ്പാണെന്നും ജി. ശങ്കർ പറഞ്ഞു.



 


പരിപാടിയിൽ മീഡിയ അക്കാദമി ചെയർമാൻ ആർ.എസ് ബാബു അധ്യക്ഷത വഹിച്ചു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തനത്തിൽ സമഗ്രസംഭാവന നൽകിയ കെ.എസ് സുധി (സീനിയർ അസിസ്റ്റൻറ് എഡിറ്റർ, ദി ഹിന്ദു), പി.ബാലൻ (ഡയറക്ടർ ഓഫ് ഇൻ ചാർജ് കൊച്ചി എഫ് എം), എം. സുചിത്ര ( ഡൗൺ ടു എർത്ത് മുൻ സൗത്ത് ഇന്ത്യൻ ബ്യൂറോ ചീഫ്), മധുരാജ് ( ചീഫ് ഫോട്ടോഗ്രാഫർ മാതൃഭൂമി), വി.പി റജീന ( സീനിയർ സബ് എഡിറ്റർ, മാധ്യമം) എന്നീ മാധ്യമപ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.

സെക്രട്ടറി കെ.ജി സന്തോഷ്‌, വൈസ് ചെയർമാൻ ഇ.എസ് സുഭാഷ്, എറണാംകുളം പ്രസ് ക്ലബ്‌ പ്രസിഡന്റ്‌ എം.ആർ ഹരികുമാർ, സെക്രട്ടറി സൂഫി മുഹമ്മദ്, മീഡിയ അക്കാദമി ഡയറക്ടർ കെ. രാജഗോപാൽ, അക്കാദമി അസി. സെക്രട്ടറി പി.കെ. വേലായുധൻ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Vastu Shilpi G Shankar says plastic ban is not recycling.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.