കൊച്ചിയിലെ മാലിന്യ സംസ്കരണം: സോഷ്യൽ ഓഡിറ്റ് ഏർപ്പെടുത്തണമെന്ന് ഉത്തരവ്

തിരുവനന്തപുരം : കൊച്ചിയിലെ മാലിന്യ സംസ്കരണം സമയബന്ധിമായി സുതാര്യമായി നടത്തുന്നതിന് സോഷ്യൽ ഓഡിറ്റ് സംവിധാനം ഏർപ്പെടുത്തണമെന്ന് ഉത്തരവ്. അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് ഉത്തരവിട്ടത്. ഉറവിടമാലിന്യസംസ്കരണ സംവിധാനം ഏപ്രിൽ 10 നം എല്ലാവീടുകളിലും ഉറപ്പാക്കണം. നടപ്പാക്കാത്ത വീടിന്റെയും സ്ഥാപനത്തിന്റെയും ലിസ്റ്റ് ഏപ്രിൽ 12 നുള്ളിൽ വാർഡ് മെമ്പറുടെ റിപ്പോർട്ട് എൽ.എസ്.ജി അധ്യക്ഷതക്ക് നൽകണം. അവർക്കെതിരെ നിയമാനുസൃത നടപടി എടുത്തു എന്ന് ഉറപ്പുവരുത്തണം.

ഏപ്രിൽ 30 നകം വിജിലൻസ് സ്ക്വാഡുകൾ എസ്.ഡബ്ല്യു.എം ചട്ടങ്ങളുടെ പരിപാലനം പരിശോധിക്കണം. ഉറവിട സംസ്കരണം, ഉറവിടത്തിൽ തരം തിരിക്കൽ നടപ്പാക്കാത്തതു റിപ്പോർട്ട് ചെയ്യണം. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാതിരുന്നാൽ സെക്രട്ടറി ഉത്തരവാദിയാകും. ഫ്ലാറ്റ്, കോളനികൾ എന്നിവിടങ്ങളിലും കമ്മ്യുണിറ്റി സംവിധാനം നടപ്പിലാക്കണം.

ഫ്ലാറ്റുകളിൾ, റസിഡൻഷ്യൽ കോളനികൾ, അസോസിയേഷൻ ഭാരവാഹികൾക്ക് നോട്ടീസ് നൽകണം. ഇപ്പോൾ ഹരിതകർമ സേന എത്ര വാർഡിൽ ഉണ്ടെന്ന കണക്ക് സെക്രട്ടറിയെ അറിയിക്കണം. എല്ലാ വാർഡിലും രണ്ടുപേരടങ്ങിയ ഹരിതകർമ്മസേന മാർച്ച് 25 നകം നിലവിൽ വരണം.എൽ.എസ്.ജി. തലത്തിൽ 26-30 വരെ ഹരിതകർമ സേനക്ക് പരിശീലനം നൽകണം. ശേഖരിച്ചവയുടെ വ്യക്തമായ പട്ടിക നൽകണം.

ഏപ്രിൽ ഒന്നു മുതൽ പ്രവർത്തനം ആരംഭിക്കണം. സ്മാർട്ട് ഗാർബേജ് ആപ്ലിക്കേഷൻ, എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ക്യൂആർ കോഡ് പതിക്കണം. മെയ് ഒന്ന് മുതൽ 100 ശതമാനം കവറേജ് ഉണ്ടായിരിക്കണം. യൂസർ ഫീ അതിദരിദ്രവിഭാഗം ഒഴികെ എല്ലാ വിട്ടുകൾക്കും ബാധകമാക്കണം. കുടിശിക വസ്തുനികുതിക്കൊപ്പം ശേഖരിക്കുന്നത് പരിശോധക്കണം.

എല്ലാ എൽ.എസ്.ജിയിലും എം.സി.എഫ് മാർച്ച് 31 നകം ഒരുക്കണം. പെട്ടെന്ന് നിലവിലുള്ള എം.സി.എഫ് ന്റെ കണക്ക് ലഭ്യമാക്കണം. മാലിന്യം വേർതിരിൽ ഫലപ്രദമായി നടപ്പാക്കണം. സി.കെ.സി.എൽ, സ്വകാര്യ കമ്പനികൾ എന്നിവയും അസംസ്കൃത മാലിന്യം സംഭരിക്കാനും പ്രോസസ് ചെയ്യാനും ഏൽപ്പിക്കണം. എവിടേക്ക് കൊണ്ടുപോകുന്നുവെന്ന് ജില്ലാ ഭരണകൂടം മോണിട്ടർ ചെയ്യണം. അതിന് ജി.പി.എസ് സാങ്കേതിക വിദ്യ ഉപയോഗിക്കണം.

ദ്രവമാലിന്യ ശുചിമുറി മാലിന്യ സംസ്കരണം

സ്വകാര്യ ഏജൻസികളുടെ പ്രവർത്തനം മോണിട്ടർ ചെയ്യണം. നിലവിലുളള പ്ലാന്റുകളുടെ ശേഖരമനുസരിച്ച് ക്രമീകരിക്കണം. ജലസ്രോതസുകളിൽ തള്ളുന്നില്ല എന്ന് ഉറപ്പുവരുത്തണം.

പൊതു സ്ഥലങ്ങളിലെ മാലിന്യം നീക്കൽ മാർച്ച് 31 മുതൽ മെയ് 10 വരെയാണ്. ഹരിതകർമ്മ സേന, എൻ.ആർ.ഇ.ജി.എസ്, രാഷ്ട്രീയ പാർട്ടികൾ, സന്നദ്ധ സംഘടനകൾ, യുവജനസംഘടനകൾ, എൽ.എസ്.എസ്, എസ്.പി.സി, കുടുംബശ്രീ, റസിഡൻസ് അസോസിയേഷൻ എന്നിവയുടെ ലിസ്റ്റ് തയാറാക്കി യോഗം ചേർന്ന് അവർ വൃത്തിയാക്കേണ്ട കേന്ദ്രങ്ങളും, അനുയോജ്യമായ ദിവസവും നിശ്ചയിക്കണം.

ഹോട്ട് സ്പോട്ടുകൾ നിശ്ചയിക്കണം.പ്രധാന തെരുവിൽ ദൈർഘ്യം നിശ്ചയിക്കണം. വൃത്തിയാക്കി ബോർഡ് വക്കണം. ആവശ്യമുള്ളിടത്ത് സ്പോസർഷിപ്പിലൂടെ സ്ഥാപിക്കണം. ഓരോ വാർഡിലും ചുരുങ്ങിയത് 100 വോളണ്ടിയർമാരെങ്കിലും റിക്രൂട്ട് ചെയ്യണം. മെയ് ഒന്ന് മുതൽ പ്രധാന കേന്ദ്രങ്ങളിലെല്ലാം പ്രത്യേകം പ്രത്യേകം വേസ്റ്റ് ബിൻ സ്ഥാപിക്കണം. സ്പോൺസർഷിപ്പിലൂടെ കണ്ടെത്തണം. ദിനംപ്രതി ഹരിതകർമ്മസേന അത് എം.സി.എഫിലേക്ക് മാറ്റണം.

ജലസ്രോതസ്സുകളുടെ ശുചീകരണം.

ജലശ്രോതസുകളുടെ ശുചീകരണം മാർച്ച് 31 മുതൽ മെയ് അഞ്ച് വരെയാണ്. എല്ലാ ആഴ്ചയും കൗൺസിൽ / ബോർഡ് യോഗം ചേർന്ന് വിലയിരുത്തണം. പുരോഗതി റിപ്പോർട്ട് ചെയ്യണം. ഹെൽത്ത് കമ്മിറ്റി ചെയർമാന്റെ നേതൃത്വത്തിൽ ദൈനംദിനം വിലയിരുത്തണം. സെക്രട്ടറി ദിവസേന റിപ്പോർട്ട് ജില്ലാ ഭരണ കൂടത്തിന് നൽകണം.

ഉന്നതാധികാര കമ്മിറ്റി

ഡി.ഡി.സി., ജോയിന്റ് ഡയറക്ടർ, ഡി.എം.സി., കുടുംബശ്രീ, കോർപ്പറേഷൻ സെക്രട്ടറി, ഹരിത കേരള മിഷൻ. ശുചിത്വമിഷൻ,എൻ.ആർ.ഇ.ജി.എസ് എന്നിവരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തണം. മെയ് 22ന് കൗൺസിൽ യോഗങ്ങൾ ചേർന്ന് വിശദറിപ്പോർട്ട് അംഗീകരിച്ച് രേഖാമൂലം സമർപ്പിക്കണം. മെയ് 24-31 വിജിലൻസ് വിഭാഗം പരിശോധന നടത്തി ഉറപ്പുവരുത്തണമെന്നാണ് ഉത്തരവ്. 

Tags:    
News Summary - Waste management in Kochi: Order to introduce social audit system

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.