പ്രായഭേദമന്യേ ഏവരും ഇഷ്ടപ്പെടുന്ന ഒന്നാണ് ചോക്ലേറ്റ്. ചോക്ലേറ്റിൻെറ മധുരമൂറുന്ന രുചി ഇഷ്ടപ്പെടാത്തവർ വളരെ ചുരുക്കമായിരിക്കും. ഏറ്റവും പുതുതായി പുറത്തുവന്ന ഒരു ഗവേഷണ റിപോർട്ട് ചോക്ലേറ്റ് പ്രിയരെ ഏറെ സന്തോഷിപ്പിക്കുമെന്നുറപ്പ്. മിതമായ അളവിൽ ചോക്ലേറ്റ് കഴിക്കുന്ന വ്യക്തികളിൽ ഹൃദ്രോഗ സാധ്യത കുറവുള്ളതായും പ്രമേഹ രോഗികളുടെ രക്തത്തിൽ ഇൻസുലിൻെറ അളവ് കുറക്കുന്നതായുമാണ് കണ്ടെത്തൽ.
എന്നാൽ നമ്മൾ എത്ര കണ്ട് ചോക്ലേറ്റ് കഴിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഫലം നിശ്ചയിക്കുന്നത്. ദിവസേന 200 മുതൽ 600 എം.ജി വരെ ചേക്ലേറ്റ് കഴിക്കുന്നവരിലാണ് പോസിറ്റീവായ ഫലം കണ്ടത്. മിതമായ അളവിലുള്ള ഡാർക്ക് ചോക്ലേറ്റ് ഉപഭോഗം ഇൻസുലിൻ അളവിനെ കൈകാര്യം ചെയ്യാനും ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന കാര്യങ്ങളെ ചെറുക്കാനും സഹായിക്കുമെന്നാണ് ഗവേഷണത്തിലുള്ളത്.
വൈറ്റ് അല്ലെങ്കിൽ മിൽക്ക് ചോക്ലേറ്റുകളേക്കാൾ നല്ലത് പ്ലെയിൻ ചോക്ലേറ്റുകളെന്നാണ് ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നത്. 1139 ആളുകൾക്ക് 119 രുചികളിലുള്ള ചോക്ലേറ്റുകൾ നൽകിയായിരുന്നു പഠനം നടത്തിയത്.
ചോക്ലേറ്റിൻെറ അത്ഭുത ഗുണങ്ങൾ ഇൻസുലിൻ നില സന്തുലിതമാക്കുന്നതിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. ഉറക്കത്തിൻെറ ഗുണനിലവാരം ഉയർത്തുന്നതിനോടൊപ്പം ശരീരഭാരം നിയന്ത്രിക്കുന്ന കാര്യത്തിലും േചാക്ലേറ്റ് സഹായിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. ഡാർക്ക് ചോക്ലേറ്റിലെ ആൻറി ഓക്‌സിഡൻറുകളും പോളിഫെനോൾസ്, ഫ്ലവനോളുകൾ, കാറ്റെച്ചിനുകൾ എന്നീ പ്രകൃതിദത്ത സംയുക്തങ്ങളും ആരോഗ്യ സംരക്ഷണത്തിന് ഏറെ ഗുണകരമായി ഭവിക്കുന്നു.
ഇടക്കിടെ വിശപ്പ് അനുഭവപ്പെടുന്ന ആളാണെങ്കിൽ ലഘുഭക്ഷണത്തിന് പകരം ഒരു കഷണം ചേക്ലേറ്റ് കഴിച്ചാൽ തന്നെ സംതൃപ്തി അനുഭവിച്ചറിയാം. വിശപ്പ് കുറക്കുന്ന ഹോർമോണുകളെ ഉത്തേജിപ്പിക്കാൻ ചേക്ലേറ്റുകൾക്ക് സാധിക്കും. അതോടൊപ്പം തന്നെ ചോക്ലേറ്റ് കഴിക്കുന്നത് മാനസിക സമ്മർദ്ദത്തിൻെറ തോത് വളതെയധികം കുറക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായകമാണെന്നും ഗവേഷണത്തിൽ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.