ആറന്മുള: ചരിത്രപ്രസിദ്ധമായ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യക്കുള്ള പച്ചക്കറി ഇക്കുറിയും ആറൻമുളയുടെ മണ്ണിൽ തന്നെ വിളയും. ആറന്മുള വികസന സമിതി, പള്ളിയോട സേവാസംഘം, വിവിധ പഞ്ചായത്തുകൾ കൃഷി ഭവനുകൾ, കര്‍ഷകർ എന്നിവരുടെ മുൻകൈയിലാണ് കൃഷി. ഈ വര്‍ഷം ആറന്മുള, മല്ലപ്പുഴശ്ശേരി, തോട്ടപ്പുഴശ്ശേരി, മെഴുവേലി, ചെറുകോല്‍, അയിരൂര്‍, നാരങ്ങാനം എന്നീ പഞ്ചായത്തുകളിൽ പച്ചക്കറികള്‍ ഉൽപാദിപ്പിക്കാണ് ശ്രമം. തമിഴ്നാട്ടില്‍നിന്നുമുള്ള വിഷമയ പച്ചക്കറികള്‍ ഒഴിവാക്കി അഷ്ടമിരോഹിണി വള്ളസദ്യയുള്പ്പെടെയുള്ള എല്ലാ വള്ളസദ്യകള്‍ക്കും തദ്ദേശീയമായി പച്ചക്കറികള്‍ ഉൽപാദിപ്പിക്കാനാണ് വികസന സമിതി ലക്ഷ്യമിടുന്നത്. തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സി.എസ്. ബിനോയ്, അയിരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരന് എന്നിവര്‍ കര്‍ഷകര്‍ക്ക് പച്ചക്കറിത്തൈകള്‍ നല്കി പദ്ധതി ഉദ്ഘാടനം ചെയ്തു. പള്ളിയോട സേവാസംഘം സെക്രട്ടറി പാർഥസാരഥി ആര്. പിള്ള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുരേഷ് വെണ്‍പാല, അഷ്ടമിരോഹിണി ഫുഡ് കമ്മിറ്റി കണ്‍വീനറും പള്ളിയോട സേവാസംഘം എക്സിക്യൂട്ടിവ് അംഗവുമായ കെ.ജി.എസ് കര്‍ത്ത, ആറന്മുള പഞ്ചായത്ത് അംഗം പ്രസാദ് വേരുങ്കല്‍, വികസന സമിതി സെക്രട്ടറി അശോകന് മാവുനില്‍ക്കുന്നതില്‍, തോട്ടപ്പുഴശേരി കൃഷി ഓഫിസര്‍ ധന്യ മനീഷ്, നാരങ്ങാനം കൃഷിഭവന് ഓഫിസര്‍, ആറന്മുള കൃഷിഭവന് ഉദ്യോഗസ്ഥരായ രതീഷ് കുമാര്‍, സജീവ് കുമാര്‍, മല്ലപ്പുഴശ്ശേരി കൃഷി ഭവന് ഉദ്യോഗസ്ഥരായ ഷിഹാബുദ്ദീന്, അജി, ചെറുകോല്‍ കാര്‍ഷിക വികസന സമിതി അംഗം റഹീംകുട്ടി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.