ക്രിസ്മസ് വിരുന്നിന് രുചി പകരാൻ ഇതാ അഞ്ച് സ്പെഷൽ വിഭവങ്ങൾ...
1. ചിക്കൻ മുഴുവനോടെ -1 1/2 കിലോ
2. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -1 ടേബ്ൾ സ്പൂൺ
●നാരങ്ങനീര് -1 ടേബ്ൾ സ്പൂൺ
●ഉപ്പ് -ആവശ്യത്തിന്
3. തൈര് -1/2 കപ്പ്
●മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ
●കശ്മീരി മുളകുപൊടി -1 ടേബ്ൾ സ്പൂൺ
●മുളകുപൊടി -1 1/2 ടീസ്പൂൺ
●കുരുമുളകുപൊടി -3/4 ടീസ്പൂൺ
●മല്ലിപ്പൊടി -3/4 ടീസ്പൂൺ
●ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -1 ടേബ്ൾ സ്പൂൺ
●ഗരംമസാലപ്പൊടി -ഒന്നര ടീസ്പൂൺ
●കസൂരി മേത്തി -1 ടീസ്പൂൺ
●ജീരകപ്പൊടി -1 ടീസ്പൂൺ
●നാരങ്ങനീര് -1 ടേബ്ൾ സ്പൂൺ
●ചാട്ട് മസാലപ്പൊടി -3/4 ടീസ്പൂൺ
●ഉപ്പ് -ആവശ്യത്തിന്
4. റിഫൈൻഡ് എണ്ണ -ഒന്നര ടേബ്ൾ സ്പൂൺ
5. നെയ്യ്/ഉരുകിയ ബട്ടർ -1-2 ടേബ്ൾ സ്പൂൺ
1. ചിക്കൻ നന്നായി കഴുകി വൃത്തിയാക്കിയശേഷം ദശ കട്ടിയുള്ള ഭാഗങ്ങളിൽ നന്നായി വരയുക.
2. രണ്ടാം ചേരുവകൾ ചിക്കനിൽ നന്നായി തേച്ചുപിടിപ്പിക്കുക. അതിനുശേഷം 30 മിനിറ്റ് മാറ്റിവെക്കാം
3. മൂന്നാം ചേരുവകൾ എല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്തശേഷം ചിക്കനിൽ നന്നായി തേച്ചുപിടിപ്പിക്കുക. തുടർന്ന് ചിക്കൻ 12 മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക. 2 ടേബ്ൾ സ്പൂൺ എണ്ണ/ബട്ടർ ചിക്കനിൽ നന്നായി പുരട്ടുക. ബേക് ചെയ്യുന്നതിന് 30 മിനിറ്റുമുമ്പ് പുറത്തെടുത്ത് വെക്കുക.
4. ഓവൻ 450 F (220 C) ചൂടാക്കുക.
5. ബേക്കിങ് ട്രേയിൽ അലൂമിനിയം ഫോയിൽ വെക്കുക. ഇതിൽ എണ്ണ/ബട്ടർ പുരട്ടിയശേഷം മുകളിലായി ചിക്കൻ വെക്കുക. അതിനുശേഷം അലൂമിനിയം ഫോയിൽ ലൂസ് ആയി മുകളിൽവെച്ച് ഓവനിൽ വെക്കാം.
6. 30 മിനിറ്റിനുശേഷം ചിക്കൻ പുറത്തെടുത്ത് നെയ്യ്/ബട്ടർ ബ്രഷ് ചെയ്യുക. സൂക്ഷിച്ച് ചിക്കൻ തിരിച്ചിടുക. വീണ്ടും ബട്ടർ/നെയ്യ് പുരട്ടിയശേഷം ഏകദേശം 30 മിനിറ്റോളം ബേക് ചെയ്യുക. ചിക്കൻ വെന്തതിനുശേഷം തിരിച്ചിടുക. ഇതിനു മുകളിൽ ബട്ടർ/നെയ്യ് പുരട്ടി 3-5 മിനിറ്റ് ബോയിൽ ചെയ്യുക.
ശേഷം ചിക്കൻ പുറത്തെടുത്ത ഉടനെ ബട്ടർ മുകളിൽ ബ്രഷ് ചെയ്യുക. അഞ്ചു മിനിറ്റിനുശേഷം മുറിച്ച് വിളമ്പാം.
1. ബീഫ് -1 കിലോ
2. ഇഞ്ചി -1 1/2 ഇഞ്ച് കഷണം, അരിഞ്ഞത്
●വെളുത്തുള്ളി- 10-12 അല്ലി, അരിഞ്ഞത്
●കുരുമുളക് -1 1/2-2 ടീസ്പൂൺ
●പെരുംജീരകം -1 1/2 ടീസ്പൂൺ
●ഏലക്ക -3
●കറുവ -1/2 ഇഞ്ച്
●തക്കോലം -1
●ഗ്രാമ്പൂ -5
●മഞ്ഞൾപ്പൊടി-1/2 ടീസ്പൂൺ
●മുളകുപൊടി -2 ടീസ്പൂൺ
●മല്ലിപ്പൊടി -1 ടേബ്ൾ സ്പൂൺ
●ഉപ്പ് -പാകത്തിന്
3. വെളിച്ചെണ്ണ -1 ടേബ്ൾ സ്പൂൺ
●സവാള -1/2 കപ്പ്
●തേങ്ങാപ്പാൽ -1/4 കപ്പ്
●കറിവേപ്പില -1 തണ്ട്
4. വെളിച്ചെണ്ണ -4-5 ടേബ്ൾ സ്പൂൺ
●സവാള/ചെറിയുള്ളി -3 കപ്പ്, നീളത്തിൽ അരിഞ്ഞത്
●കറിവേപ്പില -1 തണ്ട് കനം കുറച്ചരിഞ്ഞത്
●തേങ്ങാക്കൊത്ത് -1/2 കപ്പ്
●പെരുംജീരകം ചതച്ചത് -3/4 ടീസ്പൂൺ
1. രണ്ടാം ചേരുവകൾ എല്ലാംകൂടി മിക്സിയിൽ നന്നായി അരച്ചെടുക്കുക. അരച്ച മിശ്രിതം ബീഫിലേക്ക് നന്നായി തേച്ചുപിടിപ്പിക്കുക. 30 മിനിറ്റ് മാറ്റിവെച്ചശേഷം മൂന്നാം ചേരുവകൾകൂടി ചേർത്ത് 4-5 വിസിൽ വരെ അല്ലെങ്കിൽ ബീഫ് വേവുംവരെ വേവിക്കുക.
2. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കുക. ഇതിലേക്ക് അരിഞ്ഞ തേങ്ങാക്കൊത്ത് ചേർത്ത് മൂപ്പിക്കുക. ഇതിലേക്ക് സവാള, കുറച്ച് ഉപ്പ്, കറിവേപ്പില എന്നിവ ചേർത്ത് ഇളം ഗോൾഡൻ നിറം വരെ വഴറ്റുക. ഇതിലേക്ക് വേവിച്ച ബീഫ് ചാറോടുകൂടി ചേർക്കുക. ബീഫ് 20-25 മിനിറ്റ് നന്നായി റോസ്റ്റ് ചെയ്യുക. ആവശ്യമെങ്കിൽ കൂടുതൽ വെളിച്ചെണ്ണ ചേർക്കാം. ബീഫ് റോസ്റ്റായതിനു ശേഷം 3/4 ടീസ്പൂൺ ചതച്ച പെരുംജീരകവും കറിവേപ്പിലയും ചേർത്ത് ഒരു മിനിറ്റ് വഴറ്റി തീ ഓഫ് ചെയ്യുക.
1. മട്ടൻ -1 കിലോ, ചെറിയ കഷണങ്ങളാക്കിയത്
2. ഉരുളക്കിഴങ്ങ് -3 എണ്ണം ചെറുത്, വലിയ ചതുരക്കഷണങ്ങളാക്കിയത്
3. കുരുമുളക് -1/2 ടീസ്പൂൺ
●ഏലക്ക-2, ഗ്രാമ്പൂ -6, കറുവ -1/2 ഇഞ്ച്, പെരുംജീരകം -ഒരു നുള്ള് (എല്ലാം കൂടെ ചെറുതായി ചതക്കുക)
4. വെളിച്ചെണ്ണ -2 ടേബ്ൾ സ്പൂൺ,
●സവാള -1 ഇടത്തരം, ചതുരക്കഷണങ്ങളാക്കിയത്
●ഇഞ്ചി -1 1/2 ടീസ്പൂൺ, നീളത്തിൽ അരിഞ്ഞത്
●വെളുത്തുള്ളി -2 ടീസ്പൂൺ അരിഞ്ഞത്
●കറിവേപ്പില -1 തണ്ട്
●പച്ചമുളക് -6, നെടുകെ കീറിയത്
5. വെള്ളം/മൂന്നാം തേങ്ങാപ്പാൽ -1/2 കപ്പ്
6. കുരുമുളകുപൊടി -1/2 ടീസ്പൂൺ
●ഗരംമസാലപ്പൊടി -ഒരു നുള്ള്
●കട്ടി തേങ്ങാപ്പാൽ -1/2 കപ്പ്
7. നെയ്യ്/വെളിച്ചെണ്ണ -2 ടീസ്പൂൺ
ചെറിയുള്ളി -1 ടേബ്ൾ സ്പൂൺ, അരിഞ്ഞത്
കശുവണ്ടി -2 ടേബ്ൾ സ്പൂൺ
കറിവേപ്പില -1 തണ്ട്
1. കുക്കറിൽ 1-2 ടേബ്ൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കുക. ഇതിലേക്ക് ചെറുതായി ചതച്ച മസാല ചേർത്ത് കുറഞ്ഞ സെക്കൻഡ് വഴറ്റുക. ഇതിലേക്ക് നാലാം ചേരുവകൾ -സവാള, ഇഞ്ചി-വെളുത്തുള്ളി, കറിവേപ്പില, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. സവാള പിങ്ക് നിറമാകുേമ്പാൾ മട്ടൻ കഷണങ്ങൾ, ഉരുളക്കിഴങ്ങ് വലിയ കഷണങ്ങളാക്കിയത്, അര കപ്പ് വെള്ളം/മൂന്നാം തേങ്ങാപ്പാൽ, ഉപ്പ് എന്നിവ ചേർത്ത് 4-5 വിസിൽ വരെ വേവിക്കുക.
2. മട്ടൻ വെന്ത് സോഫ്റ്റായശേഷം ഗ്രേവി വീണ്ടും ചൂടാക്കുക. ഇതിലേക്ക് കുരുമുളകുപൊടി, ഗരംമസാലപ്പൊടി, കട്ടി തേങ്ങാപ്പാൽ, കുറച്ച് കറിവേപ്പില എന്നിവ ചേർത്ത് ഒരു മിനിറ്റ് ചെറിയ തീയിൽ വേവിച്ച് തീ ഓഫ് ചെയ്യുക.
3. ചെറിയ പാനിൽ രണ്ടു ടീസ്പൂൺ നെയ്യ് ചൂടാക്കി ചെറിയുള്ളി അരിഞ്ഞത് ചേർക്കുക. ഇതിലേക്ക് കശുവണ്ടി, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. ചെറിയുള്ളി ഗോൾഡൻ നിറം ആകുേമ്പാൾ സ്റ്റൂവിനു മുകളിൽ ഒഴിച്ചുകൊടുക്കുക. 20 മിനിറ്റിനുശേഷം അപ്പം/ബ്രഡിെൻറ കൂടെ വിളമ്പാം.
4. താറാവ് റോസ്റ്റ്
1. താറാവിറച്ചി -1 കിലോ, ചെറിയ കഷണങ്ങളാക്കിയത്
2. വെളിച്ചെണ്ണ -3-4 ടേബ്ൾ സ്പൂൺ
3. കടുക് -1/2 ടീസ്പൂൺ
●വറ്റൽമുളക് -1-2, നെടുകെ മുറിച്ചത്
4. ഏലക്ക -1
●ഗ്രാമ്പൂ -4
●കറുവ -1 ഇഞ്ച്
●വഴനയില -1
●ചതച്ച കുരുമുളക് -1/2 ടീസ്പൂൺ
5. സവാള -2 ഇടത്തരം, നീളത്തിൽ കട്ടികുറച്ച് അരിഞ്ഞത്
●ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -2 ടേബ്ൾ സ്പൂൺ
●പച്ചമുളക് -3-4 നെടുകെ കീറിയത്
●കറിവേപ്പില -1 തണ്ട്
6. മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ
●കശ്മീരി മുളകുപൊടി -1-1 1/2 ടേബ്ൾ സ്പൂൺ
●മല്ലിപ്പൊടി -1 1/2 ടേബ്ൾ സ്പൂൺ
●ഗരംമസാലപ്പൊടി -2-3 ടേബ്ൾ സ്പൂൺ
7. തക്കാളി -2 ചെറുത്, നീളത്തിൽ അരിഞ്ഞത്
●കറിവേപ്പില -1 തണ്ട്
●വിനാഗിരി -3/4 ടീസ്പൂൺ
●ചൂടുവെള്ളം -അര കപ്പ്
8. ഉപ്പ് -പാകത്തിന്
9. ഇടത്തരം തേങ്ങാപ്പാൽ -3/4 കപ്പ്
1. ചുവട് കട്ടിയുള്ള പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് കടുക് താളിച്ചശേഷം, വറ്റൽമുളകും തേങ്ങാക്കൊത്തും ചേർത്ത് തേങ്ങാക്കൊത്ത് ഗോൾഡൻ നിറമാകുന്നതുവരെ വഴറ്റുക. ഇതിലേക്ക് നാലാം ചേരുവകൾ ചേർത്ത് 3-4 സെക്കൻഡ് വഴറ്റുക.
2. ശേഷം അരിഞ്ഞ സവാള, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വീണ്ടും വഴറ്റുക. സവാള ഇളം ഗോൾഡൻ നിറമാകുേമ്പാൾ തീ കുറച്ച് ആറാം ചേരുവകൾ ചേർത്ത് 1-2 മിനിറ്റ് പച്ചമണം മാറുംവരെ വഴറ്റുക.
3. ഇതിലേക്ക് ഏഴാം ചേരുവകളും കഴുകിവെച്ച താറാവുകഷണങ്ങളും ഉപ്പും ചേർക്കുക. നന്നായി ഇളക്കിയശേഷം അടച്ചുവെച്ച് പകുതി വേവുംവരെ ഏകദേശം 20 മിനിറ്റ് വേവിക്കുക. ഇടക്ക് ഇളക്കിക്കൊടുക്കണം. ഇനി തുറന്നുവെച്ച് ഗ്രേവി കട്ടിയാകുംവരെ വേവിക്കുക.
4. തുടർന്ന് അതിലേക്ക് മുക്കാൽ കപ്പ് തേങ്ങാപ്പാൽ ചേർത്ത് ചെറിയ തീയിൽ 15-20 മിനിറ്റ് വേവിക്കുക. താറാവ് വെന്ത് എണ്ണ തെളിയുേമ്പാൾ തീ ഓഫ് ചെയ്യുക.
1. പഞ്ചസാര -1 കപ്പ്
2. വെള്ളം -1 1/4 കപ്പ്
3. മിൽക്ക് മെയ്ഡ് -1 കാൻ
4. പാൽ -1 കപ്പ്
5. മുട്ട -3 എണ്ണം
6. വാനില എസൻസ് -1 ടീസ്പൂൺ
7. ഉപ്പ് -ഒരു നുള്ള്
1. ഓവൻ 350 F ചൂടാക്കുക.
2. പഞ്ചസാരയും കാൽ കപ്പ് വെള്ളവും ഒരു സോസ് പാനിൽ മിക്സ് ചെയ്യുക. ഇത് തിളപ്പിച്ചശേഷം തീ കുറച്ച് ഗോൾഡൻ നിറം വരെ കുക്ക് ചെയ്യുക. തുടർന്ന് ഇത് ഒരു ബേക്കിങ് ട്രേയിലേക്ക് ഒഴിച്ച് ചുറ്റിച്ച് എടുത്ത് മാറ്റിവെക്കുക.
3. മിക്സിയിൽ മിൽക്ക് മെയ്ഡ്, പാൽ, മുട്ട, വാനില എസൻസ്, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് 30 സെക്കൻഡ് ബ്ലെൻഡ് ചെയ്യുക. ഇത് ബേക്കിങ് ട്രേയിലുള്ള കാരമലൈസ് ചെയ്ത പഞ്ചസാരയുടെ മുകളിലേക്ക് ഒഴിക്കുക.
4. വലിയ ഒരു ബേക്കിങ് ട്രേയിലേക്ക് 1-1 1/2 ഇഞ്ച് എത്തുന്ന വിധം ചൂടുവെള്ളം ഒഴിക്കുക. ഇതിലേക്ക് തയാറാക്കിവെച്ചിരിക്കുന്ന ഫ്ലാനിെൻറ മിക്സ് ഇറക്കിവെക്കുക.
5. ഇത് 180 ഡിഗ്രി C (350F)ൽ 30-32 മിനിറ്റ് ബേക്ക് ചെയ്യുക.
6. തണുത്തതിനുശേഷം ഫ്ലാനിന് ചുറ്റും ഒരു കത്തികൊണ്ട് ലൂസ് ആക്കിയെടുത്ത് ഒരു പ്ലേറ്റ് മുകളിൽ വെച്ച് ശ്രദ്ധിച്ച് മറിച്ചെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.