മണ്ണാർക്കാട്: ഏഴു പതിറ്റാണ്ട് നീളുന്ന പെരുമായുമായി നെല്ലിപ്പുഴ പള്ളിയിലെ ഔഷധക്കഞ്ഞി വിതരണം. ഔഷധക്കൂട്ടുകൾ ചേർത്ത കഞ്ഞിക്കൊപ്പം ചെമ്മീനും മാങ്ങയും തേങ്ങയും ചേർത്തരച്ച ചമ്മന്തിയും കൂടിയാകുമ്പോൾ അത് രുചിയുടെ മേളമാകുന്നു.
വ്രതാനുഷ്ഠാന നാളുകളിലാണ് ടൗൺ ഹനഫി ജുമാമസ്ജിദിലെ ഔഷധക്കഞ്ഞി വിതരണം നടക്കാറ്. 105 വർഷം പഴക്കമുള്ള പള്ളിയിൽ ഇതിന്ഏഴ് പതിറ്റാണ്ടായിട്ടും മുടക്കമില്ല. ജാതിമതഭേദമന്യേ ഇത് കഴിക്കാനെത്തുന്നവരും ഇവിടത്തെ പ്രത്യേകതയാണ്.
ഗുണമേന്മയുള്ള ജീരകശാല അരിയാണ് കഞ്ഞിക്ക് ഉപയോഗിക്കുന്നത്. പ്രതിദിനം മുന്നൂറോളം പേർ പള്ളിയിൽ നോമ്പുതുറക്ക് എത്തുന്നുണ്ട്. അഞ്ഞൂറിലധികം കുടുംബങ്ങൾക്ക് കഞ്ഞി നൽകുകയും ചെയ്യുന്നു. 70 വർഷം മുമ്പ് അഞ്ച് കിലോ അരിയുമായിട്ടാണ് തുടക്കം. ഇന്നത് പ്രതിദിനം 70-80 കിലോയിലെത്തി.
പാരമ്പര്യമായി കൈമാറിക്കിട്ടിയ ഔഷധക്കഞ്ഞിയുടെ പാചകച്ചുമതല 13 വർഷമായി മഹല്ല് നിവാസിയായ എം. റിയാസിനാണ്. എച്ച്. അബ്ബാസ്, മുഹമ്മദ് കനി, സാദിഖ് എന്നിവരും സഹായികളായിട്ടുണ്ട്. പള്ളി ഖാദി ഹക്കീം, പള്ളിക്കമ്മിറ്റി പ്രസിഡന്റ് ജബ്ബാർ എന്നിവരുടെ പിന്തുണയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.