ഇഫ്താർ സ്നാക്സിൽ പുതിയ പരീക്ഷണങ്ങൾ നടത്തുക വീട്ടമ്മമാർക്കിടയിൽ പതിവാണ്. ആവിയിൽ വേവിച്ചെടുത്ത പലഹാരം ആണെങ്കിൽ ആരോഗ്യത്തിനും നല്ലത്. അങ്ങനെ പരീക്ഷിക്കാൻ പറ്റിയ ഒരു പുതുപുത്തൻ സ്നാക്ക് ആണ് ഈ അപ്പം. പ്രായഭേദമന്യേ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഹെൽത്തി സ്നാക്ക്. നമ്മൾ മലയാളികൾക്ക് പ്രിയങ്കരമായ രീതിയിലെ നാടൻ മസാല ഉപയോഗിക്കുന്നത് കൊണ്ട് ഇതിെൻറ രുചി ഉറപ്പായിട്ടും ഇഷ്ടപ്പെടും. മസാല നമുക്ക് ചിക്കനിലോ, ചെമ്മീനിലോ, ബീഫിലോ എല്ലാം ചെയ്തെടുക്കാം. അപ്പൊ ഇന്നത്തെ ഇഫ്താറിനു ഹെൽത്തിയായ ഖൽബപ്പം തന്നെയാവട്ടെ, ഖൽബ് നിറച്ച് കഴിച്ചാട്ടെ!
ആദ്യമായി ചിക്കൻ ബ്രസ്റ്റ് കുരുമുളക് പൊടിയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഉപ്പും അൽപം വെള്ളവും ചേർത്ത് വേവിച്ചെടുക്കുക. ശേഷം ചിക്കൻ കൈ കൊണ്ട് ചെറിയ കഷ്ണങ്ങൾ ആക്കി പിച്ചിയിടുക. മാറ്റി വെക്കുക. ശേഷം ഒരു തവി ചൂടാക്കി ഓയിൽ ഒഴിച്ച് . അതിലേക്ക് സവാള ഇട്ടു കൊടുക്കുക. വഴറ്റിയ ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റും പച്ചമുളകും ചേർത്ത്
നന്നായി വഴറ്റുക. ഇനി കറി വേപ്പില ഇട്ട് നന്നായി മിക്സ് ചെയ്യാം. അതിലേക്ക് കുരുമുളക് പൊടിയും ഗരം മസാലയും ഇട്ടു കൊടുക്കുക. കൂടെ നേരത്തെ തയ്യാറാക്കി വെച്ച ചിക്കൻ കഷ്ണങ്ങളും. നന്നായി മിക്സ് ചെയ്യുക. നമ്മുടെ മസാല റെഡി. അടുത്തതായി മാവ് തയ്യാറാകാം. ഒരു ഗ്രൈൻഡറിലേക്ക് ഒരു ഗ്ലാസ് വെള്ളവും, പെരിഞ്ചീരകവും, ഏലക്കായും, പുഴുങ്ങിയെടുത്തു കഷ്ണങ്ങൾ ആക്കിയ കാരറ്റും, അര ഗ്ലാസ് തേങ്ങ ചിരവിയതും, ചുവന്നുള്ളിയും പാകത്തിന് ഉപ്പും ചേർത്ത് അരച്ചെടുക്കുക.
ശേഷം ഒരു സ്റ്റീമർ എടുത്ത് മാവ് ഒഴിക്കാനുള്ള പാത്രം അതിലേക്ക് വെച്ചു കൊടുക്കുക. ആദ്യം മാവ് ഒഴിക്കുക ശേഷം മസാല അതിന് മുകളിൽ ഇടുക. അൽപം വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം സ്റ്റീമറിെൻറ മൂടി അടച്ചു വെച്ച് 5 മിനിറ്റ് വേവിക്കുക. ഇനി മാവ് മസാലക്ക് മുകളിൽ ഒഴിച്ച് കൊടുക്കുക. അൽപം വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് 12-15 മിനിറ്റ് വേവിച്ചെടുക്കാം. എല്ലാവർക്കും ഇഷ്ടപ്പെടുന്ന നമ്മുടെ ഹെൽത്തി ഇഫ്താർ സ്നാക്ക് റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.