ആദ്യം ചിക്കൻ കുറച്ച് വെള്ളവും ഉപ്പും മഞ്ഞൾ പൊടിയും ഇട്ട് വേവിക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് ചെറുതായി അരിഞ്ഞ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി ചതച്ചത്, പച്ചമുളക്, കറിവേപ്പില, മഞ്ഞൾപൊടി, മുളക്പൊടി, പാകത്തിന് ഉപ്പും ചേർത്തു നന്നായി വഴറ്റിയെടുക്കുക. അതിലേക്ക് വേവിച്ചെടുത്ത ചിക്കൻ ചെറുതായി ക്രഷ് ചെയ്ത് ഇട്ടുകൊടുക്കുക. കുരുമുളക്, മല്ലിയില, ഗരംമസാല, ജീരകം പൊടിച്ചത് എന്നിവ ചേർത്തു വഴറ്റിയെടുക്കുക.
മാവ് തയാറാക്കാനായി ഒരു പാത്രത്തിൽ അരിപ്പൊടിയും മൈദയും ആവശ്യത്തിന് പാലും ഉപ്പും ചേർത്തു ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കുക. എന്നിട്ട് അത് വട്ടത്തിൽ പരത്തി ചുട്ടെടുക്കുക. രണ്ടുവശവും മൊരിഞ്ഞതിനുശേഷം ബട്ടറും നെയ്യും കൂടി ചൂടാക്കി അത് ഇതിലേക്കു പുരട്ടുക. ചൂടോടെ ചീസും തയ്യാറാക്കിവെച്ച ചിക്കൻമസാലയും നീളത്തിൽ അരിഞ്ഞ കുക്കുമ്പറും ചേർത്തു റോൾ ചെയ്തെടുക്കുക. ഇഷ്ടമുള്ള രീതിയിൽ കട്ട് ചെയ്യാം. സ്വാദിഷ്ടമായ ചിക്കൻ ചീസ്റോൾ റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.