പ​ത്തു ​പേ​ർ​ക്കു​ള്ള ഒ​രു അ​വി​യ​ലും പാ​യ​സ​വു​മെ​ല്ലാം ത​യാ​റാ​ക്കി​യാലോ...

ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ളു​ടെ സ്വ​കാ​ര്യ അ​ഹ​ങ്കാ​ര​മാ​യ ഓ​ണ​ത്തി​ന്റെ ഓ​ർ​മക​ൾ​ക്ക് പൂ​വി​ളി ഉ​യ​രു​ന്ന​ത് ചി​ങ്ങം പി​റ​ക്കു​മ്പോ​ഴാ​ണ്. കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം നാ​ട്ടി​ൽ ഓ​ണം കെ​ങ്കേ​മമാക്കാ​ൻ വെ​മ്പ​ൽ​കൊ​ള്ളാ​ത്ത മ​ല​യാ​ളി​ക​ൾ വി​ര​ള​മാ​യി​രി​ക്കും.

ആ​ഘോ​ഷ​ങ്ങ​ൾ​ക്കു മി​ഴി​വേകു​ന്ന​തി​ൽ ഒ​ന്നാം സ്ഥാ​നം അ​ല​ങ്ക​രി​ക്കു​ന്ന ഓ​ണ​സ​ദ്യ ത​ന്നെ​യാ​ണ് അ​തി​ന്റെ ഹൈ​ലൈ​റ്റ്. നാ​വി​ൽ കൊ​തി​യൂ​റു​ന്ന ഓ​ണ​സ​ദ്യ​യി​ലെ താ​ര​ങ്ങ​ളാ​ണ് അ​വി​യ​ലും പാ​യ​സ​വും എ​രി​ശ്ശേ​രി​യും. പ​ത്തു ​പേ​ർ​ക്കു​ള്ള  ഒ​രു അ​വി​യ​ലും പാ​യ​സ​വു​മെ​ല്ലാം ത​യാ​റാ​ക്കി​യാലോ...

അ​വി​യ​ൽ

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ

  • ചേ​ന-350 ഗ്രാം
  • ​ഏ​ത്ത​ക്കാ​യ-300 ഗ്രാം
  • ​പ​ട​വ​ലം -200 ഗ്രാം
  • ​വെ​ള്ള​രി​ക്ക -200 ഗ്രാം
  • ​വ​ഴു​ത​ന​ങ്ങ -200 ഗ്രാം
  • ​ക​ത്തിരിക്ക -150 ഗ്രാം
  • ​ക്യാ​ര​റ്റ് -150 ഗ്രാം
  • ​അ​ച്ചി​ങ്ങാ​പ്പ​യ​ർ - 100 ഗ്രാം
  • ​ഉ​രു​ള​ക്കി​ഴ​ങ്ങ് - 300 ഗ്രാം
  • ​മു​രി​ങ്ങ​ക്കാ​യ് -ര​ണ്ടെ​ണ്ണം
  • വെ​ളി​ച്ചെ​ണ്ണ- 300 ഗ്രാം
  • ​ചെ​റി​യ ജീ​ര​കം- ഒ​രു ടീ​സ്പൂ​ൺ
  • വെ​ളു​ത്തു​ള്ളി- 12 അ​ല്ലി
  • ചു​വ​ന്നു​ള്ളി-200 ഗ്രാം
  • ​സ​വാ​ള- 200 ഗ്രാം
  • ​തേ​ങ്ങ ചി​ര​വി​യ​ത്- ഒ​ന്ന​ര മു​റി
  • പ​ച്ച​മു​ള​ക്-12 എ​ണ്ണം
  • മ​ഞ്ഞ​ൾ​പൊ​ടി - ഒ​രു ടീ​സ്പൂ​ൺ
  • ക​റി​വേ​പ്പി​ല- അ​ഞ്ച് ത​ണ്ട്
  • ഉ​പ്പ്- ആ​വ​ശ്യ​ത്തി​ന്
  • പ​ച്ച മാ​ങ്ങ -ഒ​രെ​ണ്ണം (പു​ളിയു​ള്ള​ത്)

ത​യ്യാ​റാ​ക്കു​ന്ന വി​ധം

പ​ച്ച​ക്ക​റി​ക​ൾ എ​ല്ലാം ര​ണ്ടി​ഞ്ചു നീ​ള​ത്തി​ൽ ക​നം കു​റ​ച്ച് അ​രി​ഞ്ഞ് ക​ഴു​കി വാ​രി വെ​ള്ളം പോ​കാ​ൻ വെ​ക്കു​ക. സ​വാ​ള നീ​ള​ത്തി​ൽ അ​രി​ഞ്ഞ​തും 50 ഗ്രാം ​ചു​വ​ന്നു​ള്ളി​യും പ​ച്ച​മു​ള​ക് ര​ണ്ടാ​യി കീ​റി​യ​തും 100​ഗ്രാം വെ​ളി​ച്ചെ​ണ്ണ​യും മ​ഞ്ഞ​ൾ​പ്പൊ​ടി​യും അ​ൽപം ക​റി​വേ​പ്പി​ല​യും കു​റ​ച്ചു ഉ​പ്പും ചേ​ർ​ത്ത് ന​ന്നാ​യി തി​രു​മ്മി​യശേ​ഷം അ​ൽപം വെ​ള്ളം ത​ളി​ച്ച് ചെ​റു​തീ​യി​ൽ ഈ ​പ​ച്ച​ക്ക​റി ക​ഷ്ണ​ങ്ങ​ൾ വേ​വി​ക്കു​ക. മാ​ങ്ങ പൂ​ളി നീ​ള​ത്തി​ൽ ക​ഷ​ണ​ങ്ങ​ളാ​ക്കി​യ​തും ഇ​തോ​ടൊ​പ്പം ചേ​ർ​ക്ക​ണം.

ചി​ര​വി​യ തേ​ങ്ങ, ജീ​ര​കം, വെ​ളു​ത്തു​ള്ളി, ചു​വ​ന്നു​ള്ളി 50 ഗ്രാം ​ഇ​വ അ​ധി​കം അ​ര​ഞ്ഞു പോ​കാ​തെ ഒ​തു​ക്കിയെടു​ക്കു​ക. മു​ക്കാ​ൽ​വേ​വാ​കു​മ്പോ​ൾ അ​ര​പ്പ് കൂ​ടി ചേ​ർ​ക്കു​ക. ആ​വ​ശ്യ​മെ​ങ്കി​ൽ അ​ൽപംകൂ​ടി വെ​ള്ളം ത​ളി​ക്ക​ണം. ക​ഷ്ണ​ങ്ങ​ളെ​ല്ലാം വെ​ന്ത് ന​ന്നാ​യി ആ​വി വ​ന്ന​തി​നുശേ​ഷം, ബാ​ക്കി​യു​ള്ള ചു​വ​ന്നു​ള്ളി ച​ത​ച്ച് ക​റി​വേ​പ്പി​ല​യോ​ടൊ​പ്പം വെ​ളി​ച്ചെ​ണ്ണ​യി​ൽ ന​ന്നാ​യി തി​രു​മ്മി അ​വി​യ​ലി​ൽ ചേ​ർ​ത്ത് ഇ​ള​ക്കു​ക. ഒ​രു സ്പൂ​ൺ ക​ട്ട തൈ​ര് കൂ​ടി ചേ​ർ​ത്താ​ൽ പു​ളി​യും രു​ചി​യും ഏ​റും.

പാ​ൽ​പ്പാ​യ​സം

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ

  • ഉ​ണ​ക്ക​ല​രി -350 ഗ്രാം
  • ​പ​ശു​വി​ൻ പാ​ൽ - ഒ​ന്ന​ര ലി​റ്റ​ർ
  • പ​ഞ്ച​സാ​ര-700 ഗ്രാം
  • ​ച​വ്വ​രി -50 ഗ്രാം
  • ​തേ​ങ്ങാ​പ്പാ​ൽ-200 ഗ്രാം
  • ​ഗ്രാ​മ്പു -5 എ​ണ്ണം
  • ക​ശു​വ​ണ്ടി പ​രി​പ്പ്-100 ഗ്രാം
  • ​നെ​യ്യ്-50 ഗ്രാം

ത​യ്യാ​റാ​ക്കു​ന്ന വി​ധം

അ​രി ന​ന്നാ​യി ക​ഴു​കി​യ​ശേ​ഷം ഒ​രു മ​ണി​ക്കൂ​ർ വെ​ള്ള​ത്തി​ൽ ഇ​ട്ടുവെ​ക്കു​ക. കു​തി​ർ​ത്ത അ​രി അ​ര ലി​റ്റ​ർ വെ​ള്ള​വും അ​ര ലി​റ്റ​ർ പാ​ലും ചേ​ർ​ത്ത് ചെ​റു​തീ​യി​ൽ കു​ക്ക​റി​ൽ പ​കു​തി​ വേ​വി​ക്കു​ക. സാ​മാ​ന്യം വ​ലി​പ്പ​മു​ള്ള മ​റ്റൊ​രു പാ​ത്ര​ത്തി​ൽ ബാ​ക്കി​യു​ള്ള ഒ​രു ലി​റ്റ​ർ പാ​ലി​ൽ വെ​ന്ത​ചോ​റി​ട്ട് വീ​ണ്ടും അ​ടു​പ്പി​ൽ വെ​ക്കു​ക. ഇ​തോ​ടൊ​പ്പം പ​ഞ്ച​സാ​ര, ച​ത​ച്ച ഗ്രാ​മ്പൂ, ച​വ്വ​രി എ​ന്നി​വ ചേ​ർ​ത്ത് ഇ​ള​ക്കിക്കൊ​ണ്ടേ​യി​രി​ക്ക​ണം. തീ ​കൂ​ടാ​തെ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. കു​റു​കി വ​രു​മ്പോ​ൾ തേ​ങ്ങാ​പ്പാ​ൽ ഒ​ഴി​ച്ചശേ​ഷം അ​ടു​പ്പി​ൽനി​ന്ന് വാ​ങ്ങി നെ​യ്യി​ൽ അ​ണ്ടി​പ്പ​രി​പ്പ് വ​റു​ത്തു പു​റ​മേ തൂ​ക​ണം. മ​ധു​രം ക്ര​മീ​ക​രി​ക്കു​ന്ന​തി​ന് ഒ​രു നു​ള്ള് ഉ​പ്പുകൂ​ടി ചേ​ർ​ക്കാം.

ശ്ര​ദ്ധി​ക്കാ​ൻ: പാ​ൽ​പ്പാ​യ​സ​ത്തി​ന് ശ​രി​ക്കും ഉ​പ​യോ​ഗി​ക്കേ​ണ്ട​ത് ഉ​ണ​ക്ക​ല​രി ത​ന്നെ​യാ​ണെ​ങ്കി​ലും ജീ​ര​ക​ശാ​ല അ​രി​യി​ലും ചെ​യ്യാ​വു​ന്ന​താ​ണ്. വെ​ളു​ത്ത നി​റ​ത്തി​ൽ ചെ​യ്യാ​വു​ന്ന മ​റ്റു പാ​യ​സ​ങ്ങ​ളാ​ണ് സേ​മി​യ​യും അ​ട​യും

അ​ട​പ്ര​ഥ​മ​ൻ

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ

  • അ​ട-200 ഗ്രാം
  • (ക​നം കു​റ​ഞ്ഞ പാ​ളി​ക​ളാ​യ​ത് )
  • നാ​ട​ൻ നെ​യ്യ് - 300 ഗ്രാം
  • » ​ര​ണ്ട് തേ​ങ്ങ ചി​ര​വി​യ​തി​ന്റെ ത​നി​പ്പാ​ൽ
  • ഒ​രു ക​പ്പും ര​ണ്ടാം പാ​ലും മൂ​ന്നാം പാ​ലും
  • ഒ​ന്നി​ച്ചു പി​ഴി​ഞ്ഞ് ര​ണ്ടു ലി​റ്റ​ർ വെ​ള്ള​ത്തി​ൽ
  • ക​രു​തു​ക
  • ശ​ർ​ക്ക​ര- മു​ക്കാ​ൽ കി​ലോ (അ​ര​ക്ക​പ്പ്
  • വെ​ള്ളം ഒ​ഴി​ച്ച് പാ​നി​യാ​ക്കി അ​രി​ച്ച​ത്)
  • ക​ശു​വ​ണ്ടിപ്പരി​പ്പ് -150 ഗ്രാം
  • ​തേ​ങ്ങാ​ക്കൊ​ത്ത് ചെ​റു​താ​യി അ​രി​ഞ്ഞ​ത് -(ര​ണ്ട് ടേ​ബി​ൾ സ്പൂ​ൺ)
  • ചെ​റി​യ ജീ​ര​കം, ഏ​ല​ക്ക, ചു​ക്ക് -(ചൂ​ടാ​ക്കി പൊ​ടി​ച്ച​ത് ഒ​ന്ന​ര ടേ​ബി​ൾ സ്പൂ​ൺ)

ത​യ്യാ​റാ​ക്കു​ന്ന വി​ധം

കൈ​കൊ​ണ്ട് പൊ​ടി​ച്ച അ​ട 100 ഗ്രാം ​നെ​യ്യി​ൽ ചൂ​ടാ​ക്കി ഒ​ന്ന​ര ലി​റ്റ​ർ വെ​ള്ള​ത്തി​ൽ കു​ക്ക​റി​ൽ വേ​വി​ച്ച് ര​ണ്ട് വി​സി​ൽ വ​ന്നശേ​ഷം തീ ​ഓ​ഫ് ചെ​യ്യു​ക. 20 മി​നി​റ്റ് ക​ഴി​ഞ്ഞ് മ​റ്റൊ​രു പാ​ത്ര​ത്തി​ൽ അ​ട​യോ​ടൊ​പ്പം ശ​ർ​ക്ക​ര​പ്പാ​നി ഒ​ഴി​ച്ച് ചെ​റു​തീ​യി​ൽ വേ​വി​ക്കു​ക. അ​തി​നു​ശേ​ഷം ര​ണ്ട് ലി​റ്റ​ർ പാ​ലി​നോ​ടൊ​പ്പം ചേ​ർ​ത്ത് ന​ന്നാ​യി യോ​ജി​പ്പി​ക്കു​ക. 10 മി​നി​റ്റി​നുശേ​ഷം ത​നി​പ്പാ​ൽ ഒ​ഴി​ച്ച് അ​ടു​പ്പി​ൽനി​ന്ന് വാ​ങ്ങി, അ​ണ്ടി​പ്പ​രി​പ്പും തേ​ങ്ങാ​ക്കൊ​ത്തും ബാ​ക്കി നെ​യ്യി​ൽ ബ്രൗ​ൺ നി​റ​ത്തി​ൽ വ​റു​ത്ത് പാ​യ​സ​ത്തി​ൽ ചേ​ർ​ക്കു​ക. ഇ​തോ​ടൊ​പ്പം ത​ന്നെ പൊ​ടി​ക​ളും കൂ​ടി ചേ​ർ​ത്താ​ൽ പാ​യ​സം റെ​ഡി.

എ​രി​ശ്ശേ​രി

ആ​വ​ശ്യ​മു​ള്ള ചേ​രു​വ​ക​ൾ

  • മ​ത്ത​ങ്ങ-500 ഗ്രാം
  • ​ചേ​ന -500 ഗ്രാം
  • ​വ​ൻ​പ​യ​ർ -200 ഗ്രാം
  • ​ചു​വ​ന്നു​ള്ളി -100 ഗ്രാം
  • ​ചെ​റു ജീ​ര​കം -ഒ​രു ടീ​സ്പൂ​ൺ
  • വെ​ളു​ത്തു​ള്ളി -10 അ​ല്ലി
  • പ​ച്ച​മു​ള​ക് -10 എ​ണ്ണം (ര​ണ്ടാ​യി പി​ള​ർ​ന്ന​ത് )
  • വ​റ്റ​ൽ മു​ള​ക് -5 എ​ണ്ണം
  • വെ​ളി​ച്ചെ​ണ്ണ -200 ഗ്രാം
  • ​തേ​ങ്ങ​ചി​ര​വി​യ​ത്- 3 ക​പ്പ്
  • മ​ഞ്ഞ​ൾ​പൊ​ടി -ഒ​രു ടേ​ബി​ൾ സ്പൂ​ൺ
  • ക​ടു​ക്, ക​റി​വേ​പ്പി​ല, ഉ​പ്പ് -ആ​വ​ശ്യ​ത്തി​ന്

ത​യ്യാ​റാ​ക്കു​ന്ന വി​ധം

ചേ​ന​യും മ​ത്ത​ങ്ങ​യും മു​ക്കാ​ൽ ഇ​ഞ്ച് ക​ന​ത്തി​ൽ വെ​വ്വേ​റെ നു​റു​ക്കി വെ​ക്കു​ക. ഒ​രു ലി​റ്റ​ർ വെ​ള്ള​ത്തി​ൽ ചേ​ന പ​കു​തി വെ​ന്തുക​ഴി​യു​മ്പോ​ൾ മ​ത്ത​ങ്ങ, പ​ച്ച​മു​ള​ക്, കു​റ​ച്ച് ചു​വ​ന്നു​ള്ളി പി​ള​ർ​ന്ന​ത്, മ​ഞ്ഞ​ൾ​പൊ​ടി, ഉ​പ്പ് ഇ​വ ചേ​ർ​ത്ത് വേ​വി​ക്കു​ന്ന​തോ​ടൊ​പ്പം കു​തി​ർ​ത്ത് മു​ക്കാ​ൽ വേ​വാ​യ വ​ൻ​പ​യ​റും ചേ​ർ​ക്ക​ണം.

ജീ​ര​കം, വെ​ളു​ത്തു​ള്ളി, ചു​വ​ന്നു​ള്ളി, ര​ണ്ട് ക​പ്പ് തേ​ങ്ങ ഇ​വ അ​ധി​കം അ​ര​യാ​തെ ഒ​തു​ക്കി​യെ​ടു​ക്കു​ക. ഈ ​കൂ​ട്ട് അ​ൽ​പം വെ​ളി​ച്ചെ​ണ്ണ​യും ക​റി​വേ​പ്പി​ല​യും ചേ​ർ​ത്ത് ചെ​റു​തീ​യി​ൽ തി​ള​പ്പി​ച്ച് മാ​റ്റു​ക. മ​റ്റൊ​രു പാ​ത്ര​ത്തി​ൽ വെ​ളി​ച്ചെ​ണ്ണ​യി​ൽ ക​ടു​ക് പൊ​ട്ടി​ച്ച് ചു​വ​ന്നു​ള്ളി, വ​റ്റ​ൽ മു​ള​ക്, തേ​ങ്ങ, ക​റി​വേ​പ്പി​ല ഇ​വ ബ്രൗ​ൺ നി​റ​ത്തി​ൽ വ​റു​ത്തു ചേ​ർ​ക്കാം.

Tags:    
News Summary - How To Make Onam Sadhya -Recipes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.