ആദ്യം ബ്രോക്കോളി ആവശ്യത്തിന് ചൂടുള്ള വെള്ളവും ഉപ്പും ചേർത്ത് ഒരു തിള വരുന്നതുവരെ വേവിച്ചു വെള്ളം കളഞ്ഞു മാറ്റിവെക്കുക. പാനിൽ കുറച്ചു ബട്ടർ ഇട്ടശേഷം ചെറുതായി ക്രഷ് ചെയ്ത വെളുത്തുള്ളി ചേർത്ത് മൂപ്പിക്കുക. പച്ച മണം മാറിയശേഷം അതിലേക്കു ചെറുതായി കട്ട് ചെയ്തുവെച്ച കാരറ്റും ക്യാപ്സിക്കവും ചേർത്ത് 2 മിനിറ്റ് വഴറ്റുക.
ശേഷം അതിലേക്കു വേവിച്ചു വെച്ച ബ്രോക്കോളി ഇടുക. ശേഷം ഉപ്പും കുരുമുളകും ചേർത്ത് വേവിച്ചു വെച്ച ചിക്കൻ ചെറുതായി കട്ട് ചെയ്തതും ചേർക്കുക. ശേഷം 2 ടീസ്പൂൺ മൈദ ചേർത്ത് ചെറുതീയിൽ മൂപ്പിച്ചെടുക്കുക. ഇതിലേക്ക് ഒന്നര കപ്പ് പാൽ ഒഴിച്ചു തിളപ്പിക്കുക. തിളക്കുന്നതോടെ കുറുകാൻ തുടങ്ങും.
നല്ലവണ്ണം കുറുകിയാൽ അവരവരുടെ ഇഷ്ടത്തിനനുസരിച്ചു പാലോ വെള്ളമോ ചേർത്ത് ലൂസ് ആക്കാം. തിളവരുന്ന സമയം ആവശ്യത്തിന് ഉപ്പും കുരുമുളക് പൊടിയും ക്രഷ്ഡ് ചില്ലി, ഒറിഗാനോ എന്നിവയും ചേർത്ത് തിളപ്പിക്കുക. ഹെൽത്തിയും ക്രീമിയുമായ ക്രീമി ഡിലൈറ്റ് ബ്രോക്കോളി വിത്ത് ചിക്കൻ സൂപ്പ് തയാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.